KeralaLatest NewsNews

അംഗീകാരം നിറഞ്ഞ സംതൃപ്തിയോടെ സ്വീകരിക്കുന്നതായി അക്കിത്തം

ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് അക്കിത്തം അച്യുതന്‍ നമ്പൂതിരി. പുരസ്‌കാരം ലഭിക്കാന്‍ വൈകി എന്നാണ് എല്ലാവര്‍ക്കും തോന്നുന്നത്, അത് തനിക്കും തോന്നുന്നു. അംഗീകാരം നിറഞ്ഞ സംതൃപ്തിയോടെ സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വലിയ കവികളായിരുന്നു ഇടശ്ശേരിയും വി.ടിയും അടക്കമുള്ളവര്‍. സമകാലികരും ഒരുപാട് പേരുണ്ടായിരുന്നു. അവര്‍ക്കെല്ലാം പുരസ്‌കാരം ലഭിക്കാന്‍ അര്‍ഹതയുണ്ടായിരുന്നു. ഒരു പക്ഷേ ആയുസ് നീണ്ടു പോയതിനാലാവാം അംഗീകാരം ലഭിച്ചതെന്നും അക്കിത്തം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button