Just In

ഇവരുടെ പ്രണയത്തിനുമുന്‍പില്‍ ക്യാന്‍സറും തോറ്റു

ഇവരുടെ പ്രണയത്തിനുമുന്‍പില്‍ ക്യാന്‍സറും തോറ്റു
our youtube subscribe
our youtube subscribe

ന്യൂയോര്‍ക്ക്: പ്രണയിക്കുവാന്‍ ഇഷ്ടപ്പെടാത്തവരായി ആരുംതന്നെയില്ല .ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും പ്രണയിച്ചവരാണ് മിക്കവരും .പ്രണയിക്കുന്നവര്‍ക്ക് പല പ്രതിബന്ധങ്ങളും നേരിടേണ്ടി വരാറുണ്ട്. കുടുംബം,ജാതി ,മതം ,സമൂഹം എന്നിങ്ങനെ പോകുന്നു പ്രണയിതാക്കള്‍ക്ക് മുന്‍പിലുള്ള തടസങ്ങള്‍ .എന്നാല്‍ മാറുന്ന കാലഘട്ടത്തില്‍ പ്രണയത്തിനു പഴയ ആ ആത്മാര്‍ത്ഥത ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . പുതിയ കാലത്തില്‍ ചതിയും വഞ്ചനയും പ്രണയത്തിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു.അതുകൊണ്ടുതന്നെ മിക്കവര്‍ക്കും പ്രണയം എന്ന് കേട്ടാല്‍ ഭയപ്പെടുന്ന ഒരു സംഭവം ആയിമാറിക്കഴിഞ്ഞു .തങ്ങളുടെ കമിതാവിനെ ഒഴിവാക്കുവാന്‍ പല വഴികളും ഇപ്പോള്‍ ഉള്ളവര്‍ പ്രയോഗിക്കാറുണ്ട് .അത്തരത്തില്‍ ധാരാളം കൊലപാതകങ്ങളും ഇപ്പോള്‍ അരങ്ങേറുന്നു എന്നതാണ് സത്യം.എന്നാല്‍ തന്റെ കാമുകിയെ മരണത്തിലേയ്ക്ക് തള്ളിവിടാതെ അവളെ കൂട്ടികൊണ്ടുപോകാന്‍ വന്ന മരണത്തിനു മുന്‍പില്‍ അവള്‍ക്കൊപ്പം സധൈര്യം കൂടെനിന്ന ഒരു കാമുകന്റെ വാര്‍ത്തയാണ് ഇവിടെ .

പ്രണയത്തിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോഴാണ് അവന്‍ ആ വിവരം അറിഞ്ഞത് തന്റെ പ്രിയപ്പെട്ടവള്‍ മാരകമായ കാന്‍സര്‍ രോഗിയാണ്. രോഗം തെളിയിക്കുന്ന റിപ്പോര്‍ട്ടുമായി ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ അവള്‍ക്ക് അവന്‍ വാക്കുനല്‍കിയിരുന്നു അവളെ ആര്‍ക്കും വിട്ടുകൊടുക്കില്ല എന്ന് , മരണത്തിനുപോലും .അവസാനം അവന്‍ ആ വാക്ക് പാലിച്ചു .അമേരിക്കയിലെ വിര്‍ജിന്‍ ഐലന്റിലെ സെന്റ് ജോണ്‍ നഗരത്തില്‍ ജീവിക്കുന്ന ര നതാന്‍ ലാസര്‍ എന്ന ചെറുപ്പക്കാരന്റെയും മാരി മക്കിന്‍സ്ട്രി എന്ന യുവതിയുടെയും അസാധാരണമായ പ്രണയത്തിന്റെ കഥയാണിത്‌ .

കൂടെ നിന്ന് ശുശ്രൂഷിച്ചും സ്നേഹം കൊണ്ട് മുറിവുണക്കിയും കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം പ്രിയതമയുടെ നാലാമത്തെ ശസ്ത്രക്രിയയും കഴിഞ്ഞ്, നല്ലതുപോലെ നടക്കുവാന്‍ പോലും കഴിയാതെ ആശുപത്രിയില്‍നിന്ന് പുറത്തിറങ്ങിയ അവളെ അവന്‍ മിന്നു ചാര്‍ത്തി. സ്നേഹത്തിന്റെ മാത്രം കരുത്തില്‍ ഡോക്ടര്‍മാരെ പോലും അമ്പരപ്പിച്ച് അവള്‍ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു . കഴിഞ്ഞ ദിവസമായിരുന്നു അവരുടെ മനോഹരമായ വിവാഹ ചടങ്ങ്.

ഒരു മാസം മുമ്പാണ് മാരി തന്റെ ഏഴ് ശസ്ത്രക്രിയകളില്‍ നാലാമത്തേതിന് വിധേയമായത്. ശസ്ത്രക്രിയക്കു ശേഷം അവള്‍ക്ക് നടക്കാനേ കഴിയുന്നുണ്ടായിരുന്നില്ല. വിവാഹത്തിന് രണ്ടാഴ്ച മുമ്പാണ് ചികില്‍സയിലൂടെ അവള്‍ പതിയെ തന്റെ തളര്‍ച്ച മറികടന്നത്. എങ്ങനെയാവും അവള്‍ വിവാഹത്തിന് എത്തുകയെന്ന് എല്ലാവര്‍ക്കും സംശയമുണ്ടായിരുന്നു. എങ്കിലും അവള്‍ വന്നു, എല്ലാം മറന്ന് ഉന്‍മേഷത്തോടെ.വര്‍ഷങ്ങള്‍ക്കു മുമ്പാണ് നതാനും മാരിയും പ്രണയത്തിലായത്. നതാന്റെ പേഴ്സണല്‍ ട്രെയിനറായിരുന്നു മാരി അന്ന്. അത് പിന്നെ പ്രണയത്തിലേക്ക് വഴി മാറി. 2012ലാണ്, വിവാഹിതരാവാനുള്ള തീരുമാനത്തിന് തൊട്ടു മുമ്പ്, അവള്‍ മസ്തിഷ്ക അര്‍ബുദ രോഗിയാണെന്ന് തിരിച്ചറിഞ്ഞത്. എല്ലാവരും തളര്‍ന്നപ്പോള്‍ നതാന്‍ മാത്രം തളര്‍ന്നില്ല.

അയാള്‍ അവളെ എല്ലാ അര്‍ത്ഥത്തിലും പിന്തുണച്ചു. ആശുപത്രികളില്‍നിന്ന് ആശുപത്രികളിലേക്ക് അവളെ കൊണ്ടു പോയി. കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും നല്ല ചികില്‍സ കിട്ടാന്‍ പരിശ്രമിച്ചു. ഐ.സി.യുവില്‍ അവള്‍ കിടക്കുമ്പോള്‍ നതാന്‍ അവള്‍ക്ക് തൊട്ടരികെ ഉറങ്ങാതെ കാവലിരുന്നു. മാരിയുടെ ശുശ്രൂഷയ്ക്ക് വേണ്ടിയാണ് ദൈവം തന്നെ സൃഷ്ടിച്ചതെന്നു പലപ്പോഴും അയാള്‍ പറഞ്ഞു. ഈ സ്നേഹവും പരിഗണനയുമാണ് മാരിയെ രോഗത്തില്‍നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചതെന്ന് ഡോക്ടര്‍മാര്‍ തന്നെ പറയുന്നു.

Comments

Related posts

mobapp below content