Latest NewsKeralaNews

ഓൺലൈൻ വ്യാപാരം: തട്ടിപ്പുകൾ തിരിച്ചറിയണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്

തിരുവനന്തപുരം: ഓൺലൈൻ വ്യാപാരത്തിലൂടെയുള്ള തട്ടിപ്പുകൾ തിരിച്ചറിയണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഉപയോഗിച്ച വസ്തുക്കൾ വിൽക്കുന്ന ഓൺലൈൻ സൈറ്റുകളിൽ വാഹനങ്ങളുടെയും വസ്തുക്കളുടെയും വിൽപ്പനയുടെ മറവിൽ തട്ടിപ്പുകൾ വ്യാപകമാകുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. വാങ്ങുന്നവർ മാത്രമല്ല വിൽക്കുന്നവരും കരുതലോടെ ഇരുന്നില്ലെങ്കിൽ കബളിപ്പിക്കപ്പെടാനുള്ള സാധ്യത ഏറെയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

Read Also: ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞ ശേഷം കശ്മീരിന്റെ സൗന്ദര്യം കാണാനെത്തിയത് ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ

തുച്ഛമായ വിലയ്ക്ക് വിലകൂടിയ സാധനങ്ങൾ വിൽപനക്കെന്ന പരസ്യത്തിൽ പ്രലോഭിതരാകുന്നവരെ പണം വാങ്ങിയ ശേഷം സാധനങ്ങൾ നൽകാതെ കബളിപ്പിക്കുന്നതും, കൊറിയർ ചാർജെന്ന പേരിൽ മുൻകൂറായി പണം ആവശ്യപ്പെടുന്നതുമൊക്കെയാണ് തട്ടിപ്പിന്റെ രീതി. ആളുകളെ വിശ്വസിപ്പിക്കുന്നതിനായി പട്ടാളക്കാരുടെ വേഷത്തിലുള്ള ഫോട്ടോയും വ്യാജ ആധാർകാർഡും പാൻ കാർഡുമൊക്കെ വാട്‌സ് ആപ്പിലൂടെ അയച്ചുതരും. വാഹനങ്ങളും മൊബൈൽ ഫോണുകളുമൊക്കെയാണ് ഇതിനായി തട്ടിപ്പുകാർ ഇരകൾക്ക് മുന്നിലേക്ക് ഇട്ടുകൊടുക്കുന്നത്. യഥാർത്ഥ ഇടപാടുകാർ നൽകുന്ന പരസ്യത്തിൽ ഉള്ള ഫോട്ടോകളും മറ്റും ഡൗൺലോഡ് ചെയ്‌തെടുത്താണ് ഇതിനായി ഉപയോഗിക്കുന്നത്.അതിനാൽ വിൽക്കുന്നവരുടെയും വാങ്ങുന്നവരുടെയും ഐഡന്റിറ്റി ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ പണമിടപാടുകൾക്ക് മുതിരാവൂവെന്നും പോലീസ് ഓർമ്മിപ്പിച്ചു.

Read Also: ‘അവര്‍ എന്നെ കൊല്ലാന്‍ ആഗ്രഹിക്കുന്നു, പക്ഷേ അവര്‍ക്കറിയില്ല എന്നെ രക്ഷിക്കാന്‍ അല്ലാഹുവുണ്ടെന്ന്’: ഇമ്രാന്‍ ഖാന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button