Technology

ന്യൂഇയര്‍ദിനത്തില്‍ പണിമുടക്കി വാട്ട്‌സ്ആപ്പ്

ന്യൂഇയര്‍ദിനത്തില്‍ പണിമുടക്കി വാട്ട്‌സ്ആപ്പ്. ന്യൂഇയര്‍ദിനത്തില്‍ വാട്ട്‌സ്ആപ്പ് തടസ്സമുണ്ടാക്കിയതായി നൂറുകണക്കിനാളുകളാണ് ട്വിറ്ററില്‍ പോസ്റ്റിട്ടത്.

വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് പലയിടത്തും വാട്ട്‌സ്ആപ്പിന് പ്രശ്‌നം കണ്ടുതുടങ്ങിയത്. പലര്‍ക്കും സന്ദേശങ്ങള്‍ അയക്കാന്‍ പറ്റിയില്ല. അയച്ച സന്ദേശങ്ങള്‍ ലഭിക്കേണ്ടയാളുടെ പക്കല്‍ എത്താതായി.

ന്യൂഇയറില്‍ കൂടുതല്‍ സന്ദേശങ്ങള്‍ എത്തിയതാണ് വാട്ട്‌സ്ആപ്പിന് പ്രശ്‌നമുണ്ടാക്കിയതെന്നാണ് കരുതുന്നത്. വാട്ട്‌സ്ആപ്പിന് തടസ്സം നേരിട്ടതായി ഫെയ്‌സ്ബുക്കും സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button