Oru Nimisham Onnu ShradhikkooFacebook Corner

ഫെയ്സ്ബുക്കിലൂടെ പാരാ സൈക്കോളജിസ്റ്റ് എന്ന് പരിചയപ്പെടുത്തി സ്ത്രീകളെ പീഡിപ്പിച്ചിരുന്ന തൃശൂർ സ്വദേശി പിടിയിൽ..

കൊല്ലം: ഫെയ്സ്ബുക്കിലൂടെ പാരാ സൈക്കോളജിസ്റ്റ് എന്ന് പരിചയപ്പെടുത്തി സ്ത്രീകളോട് സൗഹൃദം കൂടുകയും മാനസ്സിക പ്രശ്നങ്ങളും ടെൻഷനും മാറ്റിതരാമെന്നും മറ്റും വിശ്വസിപ്പിച്ചു സ്ത്രീകളെ വലയിലാക്കി പീഡിപ്പിച്ചിരുന്ന വിരുതൻ പിടിയിലായി.തൃശൂർ നന്ദിപുരം സ്വദേശി പ്രിജോ ആന്റണി ആണ് വലയിലായത്. പിടികൂടിയത് കൊല്ലം ഈസ്റ്റ് പോലീസാണ്.ഇദേഹം വലയിലാക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന സ്ത്രീയുടെ സഹായത്തോടെയാണ് ഇയാളെ കൊല്ലത്ത് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തത്.

പാരാ സൈക്കോളജിസ്റ്റ് എന്നാ നിലയിൽ സ്ത്രീകളുടെ മാനസ്സിക പ്രശ്നങ്ങളെക്കുറിച്ചൊക്കെയായിരുന്നു ഇയാളുടെ പോസ്റ്റുകൾ. ഓജോ ബോർഡിന്റെ സഹായത്തോടെ ആത്മാക്കളുമായി സംസാരിക്കമെന്നൊക്കെ അവകാശപ്പെട്ടിരുന്നു. ഇത് വിശ്വസിച്ചു ഇയാളുടെ അടുത്തെത്തുന്ന സ്ത്രീകളെ ഹോട്ടൽ മുറിയിൽ കൊണ്ട് പോയി പൂജകൾ നടത്തുകയും വിശ്വാസം പിടിച്ചു പറ്റിയ ശേഷം നഗ്ന പൂജ വേണമെന്നാവശ്യപ്പെട്ട് അതിനു ശേഷം പീഡനം എന്നതായിരുന്നു ഇയാളുടെ രീതി.

ഇങ്ങനെ ചൂഷണത്തിന് ഇരയാകുന്ന സ്ത്രീകളിൽ നിന്ന് പണവും മറ്റും ഈടാക്കിയിരുന്നു. ഇത്തരത്തിൽ കൊല്ലത്തുള്ള യുവതിയുമായി അടുക്കാൻ ശ്രമിച്ചപ്പോൾ അവരുടെ ഭർത്താവ് സംശയം തോന്നി പോലീസിൽ അറിയിക്കുകയായിരുന്നു. അങ്ങനെ സ്ത്രീ മൂലം പോലീസിന്റെ വലയിൽ ഇയാൾ കുടുങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button