India

കേജ്‌രിവാളിന്റെ വീടിനു മുന്നില്‍ ആത്മഹത്യാ ശ്രമം

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വീടിന് മുന്നില്‍ ആത്മഹത്യാശ്രമം. 45കാരനായ ആള്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഡാബ്രി സ്വദേശിയാണിയായ ഇയാളെ ബലാത്സംഗ കേസില്‍ ഇയാളെ പൊലീസ് തിരഞ്ഞിരുന്നു. തന്നെ കള്ളക്കേസില്‍ കുടുക്കുകയാണെന്ന പരാതിയുമായി മുഖ്യമന്ത്രിയെ കാണാന്‍ എത്തിയപ്പോഴാണ് ഇയാള്‍ ആത്മഹത്യാ ശ്രമം നടത്തിയത്. സംഭവ സമയം കേജരിവാള്‍ വീണ്ടിലുണ്ടായിരുന്നില്ല.

കേജ്‌രിവാളിന്റെ വീടിന്റെ കോംപൗണ്ടിലേയ്ക്ക് ഇയാള്‍ എന്തോ എടുത്തെറിഞ്ഞ്  അകത്തേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഇതോടെ ഗാര്‍ഡുകള്‍ ഇത് തടയുകയും ബലപ്രയോഗമുണ്ടാവുകയും ചെയ്തു. ഇതിനിടയില്‍ ഇയാളുടെ വായില്‍ നിന്ന് നുരയും പതയും വരുന്നതുകണ്ട പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. ഇയാള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ആശുപത്രി വിട്ടാലുടന്‍ ബലാത്സംഗ കേസിന് പുറമെ ആത്മഹത്യാശ്രമത്തിനുള്ള കേസ് കൂടി ചേര്‍ത്ത് ഇയാളെ അറസ്റ്റ് ചെയ്യണമെന്നാണ് പോലീസ് നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button