Oru Nimisham Onnu Shradhikkoo

മനുഷ്യർ ഉറുമ്പുകളാകണം

ശ്രീരാമൻ

ലോകത്തിൽ ഒരു ഉറുമ്പ് എന്നാ പോലെ ജീവിക്കൂ.. – ശ്രീരാമകൃഷ്ണ പരമഹംസർ

ലോകം സത്യങ്ങളുടെയും അസത്യങ്ങളുടെയും ഒരു കൂടിച്ചേരലാണ്. സത്യങ്ങളെന്നാൽ പഞ്ചസാര പോലെയും അസത്യങ്ങളെന്നാൽ മണൽ പോലെയും എന്ന് കരുതിയാൽ മണലിൽ ചേർന്ന് കിടക്കുന്ന പഞ്ചസാരയെ വേർതിരിച്ചെടുക്കാൻ ഉറുമ്പുകൾക്കാണ്‌ കഴിവ് കൂടുതൽ. അതിനാലാണ് അദ്ദേഹം മനുഷ്യരോട് സ്വയം ഉറുമ്പുകളാവുക എന്ന് ആവശ്യപ്പെട്ടത്.
നന്മയും തിന്മയും സത്യവും അസത്യവും ഒരേ അളവിൽ അടങ്ങിയതാണ് ഈ ലോകം. ഒരേ വ്യക്തിയിൽ തന്നെ ഈ രണ്ടു ഘടകങ്ങളും കാണുവാന കഴിയും, അത് തന്നെയാണ് സമൂഹത്തിലും ലോകത്തിലും പ്രതിഫലിയ്ക്കുക. സ്വയം ഉറുമ്പുകൾ ആയി മാറിക്കൊണ്ട് നാം ചെയ്യേണ്ടത് നമ്മിലെ നന്മ തിന്മകളിൽ നിന്ന് നന്മയെ വേർതിരിച്ചെടുക്കുക എന്നതാണ്. കാരണം ലോകത്തിലെ ശാന്തമായ നിലനിൽപ്പിനു നന്മയുടെ ആവശ്യകതയുണ്ട്.

ഉറുമ്പുകൾ അവർക്കാവശ്യമുള്ള ഭക്ഷ്യവസ്തു അത് എത്ര മാത്രം ചെറിയ വസ്തുവാണെങ്കിലും അത് എന്തിന്റെ ഇടയിൽ കിടന്നാലും തിരഞ്ഞെടുത്ത് ഭക്ഷിക്കും. അതെ കഴിവ് തന്നെയാണ് മനുഷ്യനും ഉണ്ടാകേണ്ടത്. നമുക്ക് മുന്നിലുള്ള ലോകം വളരെ വലുതാണ്‌. ഒരുപക്ഷെ സത്യങ്ങളെയും അസത്യങ്ങളെയും കണ്ടു പിടിക്കുക എന്നാ ജോലിയും ശ്രമകരമാണ്. അതിനാല ഉറുമ്പുകൾ ആയി ജീവിക്കുക എന്നാ ശ്രമകരമായ ജോലിയും ഒരുവൻ ഏറ്റെടുത്താൽ ജീവിതം കുറച്ചു കൂടി ആകർഷകമായി മാറും.

സത്യങ്ങളെ കണ്ടെത്താനും നന്മ ചെയ്യാനും അത്ര എളുപ്പമല്ല. മണൽ തരിയിൽ നിന്ന് പഞ്ചസാര തരികൾ വേർതിരിക്കുന്നത് പോലെ ബുദ്ധിമുട്ട് തന്നെയാണത്. എന്നാൽ അസത്യം പറയാനും തിന്മ ചെയ്യാനും വളരെ എളുപ്പവുമാണ്. എന്നാൽ എളുപ്പമുള്ളവയെ മാറ്റി വച്ച് ജീവിതത്തെ അതിന്റെ ബുദ്ധിമുട്ടുകളോട് കൂടി നേരിടുമ്പോഴാണ് ഓരോ മനുഷ്യനും ജീവിച്ചു തുടങ്ങുക. സത്യം പറയലും പ്രചരിപ്പിക്കലും ആദ്യം ബുദ്ധിമുട്ടേറിയാതാകുമെങ്കിലും പിന്നീട് അതില്ലാതെ ജീവിക്കാൻ ആകാത്ത അവസ്ഥ വരും. മനസ്സ് തെളിഞ്ഞു നിൽക്കും. കളങ്കമില്ലാതെ ചിരിക്കാനും അതുവഴി സൌന്ദര്യം വർദ്ധിപ്പിക്കാനും കഴിയും. ഇതൊക്കെ സത്യത്തിന്റെ മഹത്വമാണ് . അസത്യം പറയുന്നവനും അതിൽ ജീവിക്കുന്നവനും പുറമേ എത്ര ശാന്തത നടിച്ചാലും ഉള്ളിൽ വലിയൊരു പർവ്വതം പുകയുന്നുണ്ടാകും അവന്റെ മുഖത് വരെ കരി പടർത്താൻ പോകുന്നൊരു വിസ്ഫോടനം അവൻ ഇതു നിമിഷവും പ്രതീക്ഷിക്കുന്നുമുണ്ടാകും. അതിനാൽ ഉള്ളിലെ കറ കളഞ്ഞു ജീവിക്കാം. ഉറുമ്പുകൾ ആകാം. നമയെയും സത്യത്തെയും അന്വേഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button