International

പാകിസ്ഥാന്‍ സര്‍വ്വകലാശാലയില്‍ ഭീകരാക്രമണം: 30 മരണം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഛര്‍സാദാ ബച്ചാഖാന്‍ സര്‍വ്വകലാശാല ക്യാംപസില്‍ ഭീകരാക്രമണം. തോക്കുധാരികളായ മൂന്നുപേരാണ് ആക്രമണം നടത്തിയത്. രാവിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംവാദ പരിപാടിക്കിടെയായിരുന്നു ആക്രമണം.

വെടിവെപ്പില്‍ 30 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ മിക്കവരുടേയും നില ഗുരുതരമാണ്. സംഭവത്തെത്തുടര്‍ന്ന് ക്യാംപസിലെത്തിയ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. അതേസമയം കനത്ത മഞ്ഞുള്ളതിനാല്‍ സുരക്ഷാ സേനയുടെ ഏറ്റുമുട്ടല്‍ പ്രയാസകരമാണെന്ന് അധികൃതര്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികളെ ഭീകരര്‍ ബന്ദികളാക്കിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button