Cinema

നിവിന്‍ പോളിയെ ലാല്‍ജോസ് ചിത്രത്തില്‍ നിന്നും ഒഴിവാക്കി

നിവിന്‍ പോളിയെ ലാല്‍ ജോസ് ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ട്. നിവിനെ ഒഴിവാക്കിയത് ലാല്‍ ജോസ് ആവശ്യപ്പെട്ട സമയത്ത് ഡേറ്റ് നല്‍കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ്. നിവിന്‍ ലാല്‍ ജോസിന്റെ ചിത്രം എന്തൊക്കെയോ ഒഴിവുകഴിവുകള്‍ പറഞ്ഞ് ഒഴിവാക്കിയതാണെന്നും സംസാരമുണ്ട്. നേരത്തെ തന്നെ നിവിന്‍ പോളി മുതിര്‍ന്ന സംവിധായകരെ അവഗണിക്കുന്നുവെന്ന് പരാതി വന്നിരുന്നു.

നിവിന്‍ മുതിര്‍ന്ന സംവിധായകര്‍ക്ക് ഡേറ്റ് നല്‍കാറില്ലെന്നും ഫോണ്‍ വിളിച്ചാല്‍ എടുക്കാറില്ലെന്നും പരാതിയുണ്ട്. ഒരു മുതിര്‍ന്ന സംവിധായകന്‍ നിവിനെതിരെ ആരോപണം ഉന്നയിച്ചത് ചാനല്‍ ചര്‍ച്ചയിലാണ്. നിവിന്‍ അന്ന് മനഃപൂര്‍വം ആരെയും അവഗണിച്ചിട്ടില്ലെന്ന് മറുപടി നല്‍കിയിരുന്നു. നിവിന്‍ നേരത്തെ ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്നും പിന്മാറിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button