Oru Nimisham Onnu ShradhikkooFacebook Corner

അര്‍ബുദം വ്യപകമാകുമ്പോള്‍ പഴയ മണ്‍ചട്ടികളിലേക്ക് ഒരു തിരിച്ചുപോക്ക് അനിവാര്യതയാകുന്നു

മണ്‍ചട്ടികളുടെ ഗുണങ്ങള്‍ ഏറെയാണ്‌ . രുചിയിലും കേമന്‍ മണ്‍ചട്ടിയില്‍ പാചകം ചെയ്ത കറികള്‍ക്ക് തന്നെ . ക്യാന്‍സര്‍ ഭീതിയില്‍ മിക്കവാറും ഇന്ന് നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ ഉപേക്ഷിച് മണ്‍ചട്ടിയിലേക്ക് മടങ്ങിയെത്തിക്കഴിഞ്ഞു . മണ്‍ചട്ടികള്‍ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട് . അവയില്‍ ചിലത് ആണ് ഇവിടെ പറയുന്നത് .
* ഉള്‍ഭാഗവും അടിഭാഗവും പരമാവധി മിനുസം ഉള്ളത് നോക്കി എടുക്കുക .
* അടിഭാഗം എല്ലായിടവും ഒരേ കനം ആണെന്ന് ഉറപ്പ് വരുത്തുക .
* നല്ല ചട്ടിയുടെ നിറം കുങ്കുമം അല്ലെങ്കില്‍ കാവി ആയിരിക്കും .
* പോളിഷ് ചെയ്തതോ കരിനിരം പിടിപ്പിചിട്ടുള്ളതോ ആയത് ഒഴിവാക്കുക .
* ചട്ടിയുടെ വലിപ്പം ആവശ്യത്തിനുള്ളത്‌ തിരഞ്ഞെടുക്കുക. (വലിയ ചട്ടികള്‍ ചൂടായി വരാന്‍ കൂടുതല്‍ സമയം എടുക്കും)
* വാങ്ങിക്കഴിഞ്ഞാല്‍ തട്ടാതെ മുട്ടാതെ വൈക്കോൽ /കച്ചിയിലോ പേപ്പറിലോ പൊതിഞ്ഞ്‌ വീട്ടിലെത്തിക്കുക.
* നല്ലതുപോലെ വേവിച്ച ചട്ടി വാങ്ങുക.
* കൈവിരലുകള്‍ കൊണ്ട്‌ കൊട്ടിനോക്കി ഇതറിയാം. നല്ല ചട്ടിയാണെങ്കില്‍ “ക്ണിം” എന്നതുപോലെ ശബ്ദം കേള്‍ക്കും. പൊട്ടിയ ചട്ടി ആണെകില്‍ ശബ്ദത്തില്‍ വ്യത്യാസം വരും .
ഇനി ചട്ടി എങ്ങനെ പരുവപ്പെടുത്തി എടുക്കാം എന്നു നോക്കാം.
* നല്ലതുപോലെ കഴുകി ഉണക്കുക.
* അല്‍പ്പം വെളിച്ചെണ്ണയോ നല്ലെണ്ണയൊ അകത്തും പുറത്തും പുരട്ടുക.
* തുടര്‍ന്ന് ചെറുതീയില്‍ വേവിക്കുക. തണുപ്പിച്ച ശേഷം വെള്ളം ഒഴിച്ച്‌ തിളപ്പിക്കുക. വേണമെങ്കില്‍ അല്‍പം നാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കാം.
* തിളച്ചതിനു ശേഷം കഴുകി ഉണക്കി വീണ്ടും അകത്ത്‌ എണ്ണ പുരട്ടുക. ചെറുതായി ഒന്നുകൂടി ചൂടാക്കുക.
ഇനി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
* ചൂട്‌ ചട്ടിയില്‍ പെട്ടന്ന് തണുത്ത വെള്ളം ഒഴിക്കരുത്‌; ചട്ടി പൊട്ടും.
* ഉണങ്ങിയ ചട്ടിയില്‍ സോപ്പോ മറ്റ്‌ വാഷിംഗ്‌ ദ്രാവകങ്ങളൊ പുരട്ടരുത്‌. ഇത്‌ ചട്ടിയിലേയ്ക് ആഗിരണം ചെയ്യപ്പെടുകയും പിന്നീട്‌ നമ്മുടെ ആഹാരത്തിലെത്തുകയും ചെയ്യും.
* ചട്ടി നല്ലതുപോലെ നനച്ചു മാത്രമേ കഴുകാവൂ ( പണ്ടത്തെ മുത്തശ്ശിമാര്‍ ചാരം ഇട്ടാണു കഴുകിയിരുന്നത്‌ എന്നതോര്‍ക്കുക)

കടപ്പാട്: ഫേസ്ബുക്ക്‌ പോസ്റ്റ്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button