Oru Nimisham Onnu Shradhikkoo

ഉറക്കം വിട്ടുണരൂ

ശ്രീരാമൻ

“ഇപ്പോഴും ഉറങ്ങുകയാണോ?
രാജ്യത്തിന് നിങ്ങളെ ആവശ്യമുണ്ട്.
നിങ്ങൾക്ക് നിദ്ര വിട്ടു ഉണരേണ്ടതുണ്ട്.
ലോകത്തിലെ എറ്റവും വലിയ ജനാധിപത്യത്തിന്റെ ഭാഗമാണ് നിങ്ങൾ.
ഇന്നത്തെ ദിനമാണ് നമുക്ക് നമ്മുടെ സ്വന്തം ഭരണഘടനാ ലഭിച്ചത്. ഇന്നാണ് ഇന്ത്യയുടെ റിപ്പബ്ലിക് ദിനം..ഉണരൂ, ഈ ദിനം വിലമതിക്കുന്നതാണ് ..” – അംബേദ്‌കർ.
സ്വാതന്ത്ര്യ ഇന്ത്യയ്ക്ക് സുതാര്യവും നയതന്ത്ര പ്രധാനവുമായ ഭരണത്തിനും രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും ഒരു ഭരണ ഘടന കൂടിയേ മതിയാകുമായിരുന്നുള്ളൂ. അതരൊരു ഭരണഘടനാ നിലവിൽ വന്ന ദിനത്തെ ഓർമ്മിക്കുന്നു റിപ്പബ്ലിക് ദിനം.

എന്താണ് സ്വാതന്ത്ര്യം? ഇന്ന് പലരും തങ്ങൾക്കു എന്തിനും ഏതിനുമുള്ള സ്വാതന്ത്ര്യമില്ല എന്ന് ഇന്ത്യയിലിരുന്നു മുറവിളി കൂട്ടുന്നുണ്ടെങ്കിലും ഇന്ത്യ അവർക്ക് നൽകുന്ന വിശാലമായ സ്വാതന്ത്ര്യം അവർ ആഘോഷിക്കുകയും ചെയ്യുന്നുണ്ട് എന്നതാണ് വൈരുദ്ധ്യം. മറ്റു പല ലോക രാജ്യങ്ങളെയും അപേക്ഷിച്ച് സമൂഹത്തിനോട് ലിബറൽ ആയി പെരുമാറുന്ന നിയമമാണ് നമ്മുടേത്‌. പല മത വിഭാഗക്കാരെയും അടിച്ചമർത്തി ഭരിയ്ക്കുന്ന രാജ്യങ്ങൾ വരെയുള്ള ലോകത്ത് അവിടെയും ഇന്ത്യ വ്യത്യസ്തയായിരിക്കുന്നു. മതവും ജാതിയും അസഹിഷ്ണുതയും നമ്മൾ ഉറക്കെ പറഞ്ഞാലും എല്ലാ സമുദായങ്ങൾക്കും ഒരേ നിയതി തന്നെയാണ് ഇന്ത്യയിൽ പുലരുന്നത്. പലപ്പോഴും സംവരണ വിഭാഗത്തേക്കാൾ കൂടുതൽ അവർണ വിഭാഗത്തിന് എല്ലാ തരത്തിലും മുന്നേറ്റം ഉണ്ടാവുകയും ചെയ്യുന്നുണ്ട്. അത് ഇന്ത്യയുടെ ശിൽപ്പികളായ ഗാന്ധിജി ഉൾപ്പെടെ ഉള്ളവരുടെ ശ്രമമ ഫലമായി ആയിരുന്നു.

ഇനിയെങ്കിലും ഭാരതത്തിലെ ഓരോ പൗരനും ഉയരേണ്ടതുണ്ട്. ഈ ദിദ്ര നിങ്ങൾക്ക് ദോഷമേ ചെയ്യൂ. സത്യങ്ങൾക്ക് നേരെ കണ്ണടച്ച് പിടിച്ചത് കൊണ്ട് ആർക്കെന്തു ഗുണം? അംബെദ്കരിന്റെ വാക്കുകൾ ഇങ്ങനത്തെ ഭാരത്തിൽ പല വിധത്തിലും വ്യാഖ്യാനിക്കാം. ഇന്നത്തെ അവസ്ഥയിൽ അനാവശ്യമായി ഭാരതത്തിന്റെ ഭരണഘടനയെ വരെ ചോദ്യം ചെയ്യുന്ന നിലയിലേയ്ക്ക് റിബൽ വിഭാഗങ്ങൾ എഴുന്നേൽക്കുമ്പോൾ എന്താണ് അവരുടെ ലക്‌ഷ്യം എന്നാ ചോദ്യം പ്രസക്തമാണു. ഒരു രാജ്യത്തിന്റെ തലവനെ ചോദ്യം ചെയ്തു സ്വയം രാജ്യതിനെതിരായി മാറുമ്പോൾ നിങ്ങൾക്ക് ചെയ്യുവാൻ ആകുമായിരുന്ന എന്തുമാത്രം നന്മകളാണ് ബാക്കി നില്ക്കുന്നത്? ഉണർന്നെഴുന്നെൽക്കൂ. ജനാധിപത്യം, പല രാജ്യങ്ങളിലും പുലരുന്നുണ്ടെങ്കിലും അതൊന്നും ഇന്ത്യ നൽകുന്നത്ര സ്വാതന്ത്ര്യം സമൂഹത്തിനു നല്കുന്നവയല്ല. അത് തിരിച്ചറിഞ്ഞു മഹത്തായ ഈ പാരമ്പര്യത്തെ പുകഴ്ത്തിയില്ലെങ്കിലും ഇകഴ്താതെ ഇരിക്കാനുള്ള മനസ്സുകൾ ഉണ്ടാകണം. അസഹിഷ്ണുത അത് എന്ത് നിലയിൽ ഉള്ളതാണെങ്കിലും മനസ്സുകളിൽ നിന്ന് അപ്രത്യക്ഷമാകട്ടെ. രാജ്യത്തോടുള്ള കൂറും ഭരണഘടനയോടുള്ള ബഹുമാനവും നിലനില്ക്കട്ടെ. റിപബ്ലിക് ദിനാശംസകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button