Oru Nimisham Onnu Shradhikkoo

രഹസ്യം രഹസ്യമായി തന്നെ ഇരിക്കട്ടെ

ശ്രീരാമൻ

ഗുരു ഉപദേശിക്കുന്ന ഏറ്റവും പ്രധാനമായ മന്ത്രം ഇതാണ് , നിങ്ങൾ നിങ്ങളുടെ രഹസ്യം മറ്റാരുമായും പങ്കു വയ്ക്കാതെ ഇരിയ്ക്കുക. അത് നിങ്ങളെ തകർത്തു കളയും. – ചാണക്യൻ.

രഹസ്യം എന്നാ വാക്കിൽ തന്നെ ഒരു മാജിക്കുണ്ട്. മറ്റാരോടും പറയാൻ ആകാത്തത് എന്നത് തന്നെ. രഹസ്യങ്ങൾ പലതരത്തിൽ ഉണ്ടാകാം. മറൊരാളോട് പറഞ്ഞാൽ അവനവനു ഉൾപ്പെടെ അപകടം വരുത്തി വയ്ക്കുന്ന സത്യങ്ങൾ, അതാണ്‌ രഹസ്യങ്ങളുടെ അപകടവും. ഒരു വ്യക്തിയെ മാതമല്ല ഒരു സമൂഹത്തെ ഒന്നാകെ തകർക്കാനും പല രഹസ്യങ്ങൾക്കും കഴിവുണ്ട്, അതുകൊണ്ട് തന്നെയാണ് അവ രഹസ്യങ്ങൾ ആയി തന്നെ ഇരിക്കണമെന്ന് പറയുന്നതിന്റെ പൊരുളും.

നിഗൂഢമായ കാര്യങ്ങൾ വളരെയധികം വ്യത്യസ്തമാണ്. കാരണം രഹസ്യങ്ങൾ എന്ന് വച്ചാൽ അത് ഏറ്റവും സത്യസന്ധമായ കാര്യങ്ങളുമാകും. സത്യത്തിനു പലപ്പോഴും മുറിവേൽപ്പിക്കാനും തകർക്കാനുമുള്ള ശേഷി സ്വയമേവ ഉണ്ടല്ലോ. അതിനാൽ തന്നെ അവ പുറത്തറിഞ്ഞാൽ ഉണ്ടാകുന്ന ഭവിഷ്യത്തും ഭയാനകമായിരിക്കാം. പരമാവധി സത്യസന്ധരായിരിക്കാൻ തന്നെയാണ് നാം ശ്രദ്ധിക്കേണ്ടത്. എന്നാൽ മറ്റൊരാളെ അപകടപ്പെടുത്തുന്ന, അവരെ തകർച്ചയിലേയ്ക്ക് തള്ളിയിടുന്ന സത്യങ്ങൾ രഹസ്യങ്ങളാക്കി തന്നെ സൂക്ഷിക്കുന്നതാണ് ഒരു പരിധിവരെ നല്ലത്.

പൊതുവെ സ്ത്രീകൾക്ക് രഹസ്യങ്ങൾ സൂക്ഷിക്കാനുള്ള കഴിവില്ലെന്ന ആരോപണം ശക്തമാണ്‌. അത് സ്ത്രീയുടെ മാത്രം പ്രശ്നമല്ല. പൊതുവെ പുരുഷന്മാരും ഏറെക്കുറെ അത്തരത്തിൽ തന്നെ ഉള്ളവരാണു. വലിയ രഹസ്യങ്ങൾ ഉള്ളില തന്നെ പേറി ജീവിക്കുന്ന എത്രയോ സ്ത്രീകളും നമുക്കിടയിൽ ഉണ്ട്. അതിനാൽ തന്നെ രഹസ്യങ്ങളുടെ സൂക്ഷിക്കൽ , അതിന്റെ ബുദ്ധിമുട്ടുകൾ എല്ലാം മാനുഷിക സഹജമാണ്. മറ്റൊരാളെ സംബന്ധിച്ച വിഷയം അറിയുന്ന മാത്രയിൽ ഏറ്റവും അടുത്ത സുഹൃത്തിനോടെങ്കിലും അത് പറഞ്ഞില്ലെങ്കിൽ മനസ്സിന് തോന്നുന്ന ബുദ്ധിമുട്ട് തന്നെയാണ് രഹസ്യത്തിന്റെ സ്വഭാവത്തെ ചോർത്തികളയുന്നതും .ഒടുവിൽ ആ സുഹൃത്ത്‌ വഴി ആ രഹസ്യം എവിടെയൊക്കെ പോകാം എന്ന് സ്വയം ആലോചിച്ചു നോക്കുക. രഹസ്യം രഹസ്യമായി നിങ്ങളുടെ ഉള്ളിൽ തന്നെ സൂക്ഷിക്കുക. പ്രത്യേകിച്ച് സ്വയം നിങ്ങളെയോ മറൊരാളേയോ തകർത്തു കളഞ്ഞെക്കാവുന്ന രഹസ്യങ്ങൾ മനസ്സിന്റെ വിങ്ങലായി തന്നെ അവശേഷിക്കട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button