KeralaNews

ആരോപണങ്ങളില്‍ സത്യമുണ്ടെങ്കില്‍ പൊതുരംഗത്ത് തുടരില്ല : മുഖ്യമന്ത്രി

കോഴിക്കോട് : സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഒരു ശതമാനം എങ്കിലും സത്യമുണ്ടെങ്കില്‍ താന്‍ മുഖ്യമന്ത്രി സ്ഥാനത്തു മാത്രമല്ല പൊതുരംഗത്തും തുടരില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മലപ്പുറം മേലാറ്റൂരില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സരിതയുടെ ആരോപണങ്ങളില്‍ സത്യമുണ്ടെങ്കില്‍ പൊതു രംഗത്തു തുടരാന്‍ അര്‍ഹതയില്ലെന്ന് താന്‍ ഉറച്ചു വിശ്വസിക്കുന്നു.
മൂന്നോ നാലോ മാസം കൂടിയെ നിയമസഭ തിരഞ്ഞെടുപ്പിനുള്ളൂ. എന്നാല്‍ ആരോപണം ഉന്നയിച്ചും മനംമടുപ്പിച്ചും സര്‍ക്കാരിനെ താഴെയിറക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതു വ്യാമോഹമാണ്. ഏത് ശരി ഏത് തെറ്റെന്ന് ജനകീയ കോടതി തീരുമാനിക്കട്ടെ എന്നും വികസനവും കരുതലും എന്ന മുദ്രാവാക്യത്തോടെ തന്നെ യുഡിഎഫ് സര്‍ക്കാര്‍ ശക്തമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button