Kerala

നിയമസഭയ്ക്ക് പുറത്തെ പ്രതിഷേധത്തിന്റെ ചൂടില്‍ ഗവര്‍ണ്ണറുടെ നയപ്രഖ്യാപനം: വിഴിഞ്ഞം പദ്ധതി നിലവില്‍ വരുന്നതോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുടെ ആധിപത്യം ഉറപ്പിക്കും

തിരുവനന്തപുരം: നിയമസഭയ്ക്ക് പുറത്ത് നടക്കുന്ന പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ പി.സദാശിവം നയപ്രഖ്യാപന പ്രസംഗം നടത്തി. നയപ്രഖ്യാപനത്തിനായി ഗവര്‍ണര്‍ സഭയിലേക്ക് കടന്നുവന്നതേ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഭരണഘടനാപരമായ ബാധ്യത തനിക്ക നിറവേറ്റിയേ തീരു,നിശബ്ദത പാലിച്ച് സഹകരിക്കുകയോ അല്ലെങ്കില്‍ പുറത്തുപോകുകയോ വേണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഗവര്‍ണറുടെ അഭ്യര്‍ത്ഥന മാനിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി യുദ്ധസ്മാരകത്തിനു മുന്നില്‍ ധര്‍ണ നടത്തുകയാണ്..

വിഴിഞ്ഞം പദ്ധതി നിലവില്‍ വരുന്നതോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുടെ ആധിപത്യം ഉറപ്പിക്കുംമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിന്റെ ആരംഭത്തില്‍ വ്യക്തമാക്കി. കൊച്ചി മെട്രോ ഈ വര്‍ഷം ജൂണില്‍ പൂര്‍ത്തിയാകും. ലൈറ്റ് മെട്രോ പദ്ധതിയും പുരോഗമിക്കുന്നു. സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ടം ഈ മാസം ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണം 50 ശതമാനം പൂര്‍ത്തിയാക്കി. രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനം എന്ന പദവി കേരളത്തിനാണ്. ഐ.ടി മേഖലയില്‍ നിന്നുള്ള വരുമാനം ഈ വര്‍ഷം 18,000 കോടിയില്‍ എത്തും.

യുഡിഎഫ്  സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയുമ്പോള്‍ ജപ്പാന്‍ കുടിവെള്ള പദ്ധതി, റിയാല്‍ എസ്റ്റെറ്റ് നിയമം, ആഭ്യന്തരപാല ഉത്പാദന വര്‍ദ്ധനവ് തുടങ്ങിയവ എടുത്തു പറയുകയുണ്ടായി.സംസ്ഥാനത്തിന്റെ വളര്‍ച്ചാനിരക്ക് 12.3 ശതമാനമാണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍. 2016-17 ഓടെ എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ ഔട്ട്ലെറ്റുകള്‍ ആരംഭിക്കും. പട്ടിക വിഭാഗങ്ങള്‍ക്കു വേണ്ടി ആദ്യ മെഡിക്കല്‍ കോളജ് പാലക്കാട് ആരംഭിച്ചു. കാന്‍സര്‍ ചികിത്സാ സൗകര്യം എല്ലാ ജില്ലകളിലും ഏര്‍പ്പെടുത്തി. റബറിന്റെ താങ്ങുവില വില 150 രൂപയായി നിശ്ചയിച്ചു. ഇതിനായി 300 കോടി രൂപ നീക്കിവച്ചു.

ദുര്‍ബല വിഭാഗങ്ങളുടെ പെന്‍ഷന്‍ വര്‍ധിപ്പിച്ചു. 32 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. സ്‌കൂളുകളില്‍ ഒന്നു മുതല്‍ പത്തുവരെയുള്ള പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചു. അട്ടപ്പാടിയില്‍ പ്രത്യേക പോഷക പദ്ധതി നടപ്പാക്കി. കയര്‍ തൊഴിലാളികള്‍ക്ക് പ്രത്യേക കടാശ്വാസ പദ്ധതി നടപ്പാക്കും. റബര്‍ കര്‍ഷരെ സഹായിക്കാന്‍ വൈവിധ്യപദ്ധതികള്‍ തുടങ്ങിയവയാണ് ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ ഉള്ളത്.

്ര

shortlink

Related Articles

Post Your Comments

Related Articles


Back to top button