Kerala

വാഹന പരിശോധനയ്ക്കിടെ പോലീസും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും.

വാണിമേല്‍ : വാണിമേല്‍ വാഹന പരിശോധനയ്ക്കിടെ പോലീസും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും. സി പി എം ഏരിയ കമ്മറ്റി അംഗം ടി പി കുമാരന്‍ ഹെല്‍മറ്റില്ലാതെ ബൈക്കില്‍ യാത്ര ചെയ്തതിന് പോലീസ് 100 രൂപ പിഴ ഇടാക്കുകയായിരുന്നു എന്നാല്‍ വീട്ടില്‍ നിന്ന് പെട്ടന്ന് ഇറങ്ങിയതാണെന്നും പണം കരുതിയിട്ടില്ലെന്നും പണം കോടതിയില്‍ അടക്കാമെന്നും പറഞ്ഞെങ്കിലും പോലീസ് സമ്മതിച്ചില്ല.

ഇതുവഴി വന്ന നേതാവിന്‍റെ സുഹൃത്തിനോട് പണം വാങ്ങി പിഴ അടച്ചെങ്കിലും രണ്ടു പേരെയും പോലീസ് തല്ലാനുള്ള ശ്രമം നടത്തി. ഇതോടെ നാട്ടുകാര്‍ പ്രശ്നത്തില്‍ ഇടപെദുകയും സ്ഥലത്ത് സംഘര്‍ഷണാവസ്ഥ ഉടലെടുക്കുകയും ചെയ്തു. സി .ഐ . എന്‍ സുനില്‍ കുമാര്‍ സംഭവ സ്ഥലത്തെത്തി പ്രശ്നം പരിഹരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button