NewsNews Story

ഇന്ത്യയിലെ ഈ പ്രദേശങ്ങളിലേക്ക് ധൈര്യമുണ്ടെങ്കില്‍ മാത്രം യാത്ര ചെയ്യാം

വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. തികഞ്ഞ മനോഹാരിതയ്‌ക്കൊപ്പം അതിഭാവുകത്വം നിറഞ്ഞ കെട്ടുകഥകളുടേയും നാടുകൂടിയാണിത്. ബാധോപദ്രവത്തിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച നിരവധി സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്. അത്തരം ചില സ്ഥലങ്ങളാണ് ചുവടെ പറയുന്നത്.

1. രൂപ്കുണ്ട് തടാകം- യു.പി

മനോഹരമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഇത്. ശൈത്യകാലത്ത് ഉറഞ്ഞ് കട്ടിയാകുന്ന ഈ തടാകത്തില്‍ മനുഷ്യന്റെ അസ്ഥികൂടങ്ങള്‍ അടിക്കടി ഉയര്‍ന്നുവരുന്നതാണ് ഭീതിക്ക് കാരണം

Roopkund

2.സഞ്ജയ് വനം- ന്യൂഡല്‍ഹി

വെള്ള വസ്ത്രധാരിയായ ഒരു സ്ത്രീയുടെ നിഗൂഢമായ പ്രത്യക്ഷപ്പെടലാണ് സഞ്ചയ് വനത്തെ പേടിപ്പിക്കുന്ന ഇടമാക്കുന്നത്. വൈകുന്നേരത്തിന് ശേഷം ഈ വഴി ആരും കടന്നു പോകാറില്ലെന്നതാണ് വാസ്തവം.

Sanjay vanam

3.സിജു ഗുഹകള്‍- മേഘാലയ

വവ്വാലുകള്‍ നിറഞ്ഞ ഈ ഗുഹയിലേക്ക് കടന്നു കഴിഞ്ഞാല്‍ വളരെ അരോചകവും പേടിപ്പെടുത്തുന്നതുമായ ശബ്ദങ്ങള്‍ ഉയരും. അന്തരീക്ഷം വല്ലാതെ പേടിപ്പിക്കുന്നതായതിനാല്‍ അധികമാരും ഇങ്ങോട്ട് കടന്നുചെല്ലാറില്ല.

Siju Guha

4.ഭംഗാര്‍ കോട്ട- രാജസ്ഥാന്‍

ഒറ്റപ്പെട്ട് കിടക്കുന്ന ഈ പ്രദേശത്ത് രക്തം തണുക്കുന്ന കാഴ്ചകളും ഉന്മാദം പിടിപ്പിക്കുന്ന അന്തരീക്ഷവുമാണ് ഉള്ളതെന്നാണ് പറയപ്പെടുന്നത്.

Bhangar Kotta

5.ശനിവാര്‍ വാഡ കോട്ട- മഹാരാഷ്ട്ര

ബാജിറാവു മസ്താനി കണ്ടവര്‍ക്ക് ഈ കോട്ട ഓര്‍മ്മയുണ്ടാവും. പൂര്‍ണ്ണ ചന്ദ്ര ദിവസങ്ങളില്‍ പേടിപ്പിക്കുന്ന അനുഭവങ്ങളാണ് ഉണ്ടാവാറുള്ളതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിശ്വസിക്കാനാവാത്ത തരത്തിലുള്ള ശബ്ദങ്ങളും നിലവിളികളും ഉയരാറുണ്ടെന്നാണ് സംസാരം.

Sanivar

6. ജി.പി.ബ്ലോക്ക്- മീററ്റ്

1930 മുതല്‍ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന ഈ കെട്ടിടത്തില്‍ വന്നെത്തുന്നവര്‍ വളരെ വിരളമാണ്. നാല് ആണ്‍കുട്ടികള്‍ അഥവാ പ്രേതങ്ങള്‍ ഈ കെട്ടിടത്തിന്റെ ടെറസില്‍ മദ്യപിക്കുന്നത് സ്ഥിരം കാഴ്ചയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

GP Block

7. ദുമാസ് ബീച്ച്- ഗുജറാത്ത്

ഈ ബീച്ച് രാത്രിസമയങ്ങളില്‍ നിഗൂഢമായി മറഞ്ഞുപോകാറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഈ അപ്രത്യക്ഷമാകല്‍ വലിയ ഭീതിയും സൃഷ്ടിക്കുന്നുണ്ട്. തീരത്ത് ചില രൂപങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യാറുണ്ടത്രേ. ബീച്ചില്‍ ഉയരുന്ന അസ്‌പെഷ്ടമായ ശബ്ദങ്ങളും ഭയത്തിന് കാരണമാണ്.

Dumas

8. കുല്‍ദാര ഗ്രാമം- ഗുജറാത്ത്

പേടിപ്പിക്കുന്ന ആര്‍ത്തനാദവും നിലവിളിയും, സഞ്ചരിക്കുന്ന നിഴലുകളും കൈ അടയാളങ്ങളുമെല്ലാമാണ് ഈ ഗ്രാമത്തെ ഭയപ്പെടുത്തുന്ന അനുഭവമാക്കി മാറ്റുന്നത്. അതുകൊണ്ട് തന്നെ ഒരു രാത്രി ഇവിടെ തങ്ങുകയെന്നത് അല്‍പ്പം വെല്ലുവിളിയാണ്.

Kuldara

9. ഡോവ് ഹില്‍- പശ്ചിമ ബംഗാള്‍

പ്രദേശവാസികള്‍ പറയുന്നത് ഇവിടെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരെ തലയില്ലാത്ത ഒരു ആണ്‍കുട്ടിയുടെ രൂപം പിന്തുടരുമെന്നാണ്.

Dove hill

ഈ സ്ഥലങ്ങളിലേക്ക് ഒരു യാത്ര നടത്തിക്കളയാമെന്ന് വിചാരിക്കുന്നവര്‍ അത് സ്വന്തം റിസ്‌കില്‍ ചെയ്യുന്നതായിരിക്കും ഉചിതം.

shortlink

Related Articles

Post Your Comments

Related Articles


Back to top button