തിരുവനന്തപുരം: ആറ്റിങ്ങലിനടുത്ത് വക്കത്ത് ഷബീര്‍ എന്ന യുവാവിനെ പട്ടാപ്പകല്‍ നടുറോഡില്‍ മനസാക്ഷി മരവിച്ച നാല് മനുഷ്യമൃഗങ്ങള്‍ അടിച്ചുകൊന്നതിന്റെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല. ജനുവരി 31നാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. നടുടുറോഡിലിട്ട് അക്രമികള്‍ തല്ലിക്കൊന്ന ഷബീറിന്റെ ദുരന്തം ഉൾക്കൊള്ളാൻ വക്കത്തുകാർക്ക് ഇനിയും കഴിഞ്ഞിട്ടില്ല. നാട്ടിലെ ക്ഷേത്രകമ്മിറ്റിയിലും മറ്റും സജീവമായിരുന്നു ഷബീർ. രാഷ്ട്രീയനേതാക്കൾക്കും നാട്ടുകാർക്കും സമാധാനിപ്പിക്കാനാവാത്ത വിധം തകർന്നുപോയി മണക്കാട് വീട്.
ഷബീർ മരിച്ചിട്ട് ആഴ്ചമൂന്ന് പിന്നിട്ടെങ്കിലും ആ ദുരന്തം ഉള്‍ക്കൊള്ളാന്‍ ഷബീറിന്റെ ഉമ്മയ്ക്കോ മറ്റു കുടുംബാംഗങ്ങള്‍കക്കോ നാട്ടുകാര്‍ക്കോ കഴിഞ്ഞിട്ടില്ല. നാടിനും വീടിനും ആ വിടവ് ഉൾക്കൊള്ളാനായിട്ടില്ല.
ദാരിദ്ര്യമായിരുന്നു ഷബീറിന്റെ ജീവിതത്തിലെ ആദ്യവില്ലൻ. കടുവാപ്പള്ളി യത്തീംഖാനയിലായിരുന്നു സ്കൂൾകാലം. മൂന്നുസഹോദരന്‍മാരിൽ ഷബീർ ഏറ്റവും മൂത്തയാളാണ്. ഏറ്റവും ഇളയവനായ ഷജീറിന് കഷ്ടിച്ച് മൂന്നുമാസം പ്രായമുള്ളപ്പോള്‍ വാപ്പ അവരെ ഉപേക്ഷിച്ചിട്ടുപോയതാണ്. മൂന്നുമക്കളേയും അവരുടെ അമ്മ ഒറ്റയ്ക്കാണ് വളര്‍ത്തി വലുതാക്കിയത്. കരിങ്കല്ല് ചുമന്നാണ് ആ ഉമ്മ കട്ടികളെ വളർത്തിയത്. തലയിൽ പാറവീണ് ഉമ്മയ്ക്ക് പരുക്കേറ്റതോടെ കുടുംബം പോറ്റേണ്ടത് ഷബീറിന്റേയും കൂടി ഉത്തരവാദിത്തമായി. പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന ഷബീർ പിന്നീട് കൂലി പണിയെടുത്താണ് കുടംബം പുലർത്തിയിരുന്നത് . കാര്യങ്ങൾ ഒരുവിധം നടന്നുപോകുമ്പോഴാണ് മനുഷ്യരൂപത്തിലെത്തിയ പിശാചുക്കള്‍ ആ കുടുംബത്തിന്റെ ദീപം കെടുത്തിയത്.
നമുക്കാർക്കും അവരുടെ നഷ്ടം നികത്താനാവില്ല വേദനയും പങ്കിട്ടെടുക്കാനാവില്ല എന്നാൽ ആ ഉമ്മക്കും സഹോദരങ്ങൾക്കും ഒരു കൈ സഹായമാകാൻ എല്ലാവർക്കും കഴിയും . ഈ വിഷയം വാക്കുകൾ ,ഷെയർ ,ലൈക്ക് ഈ വക കാര്യങ്ങളിലൊതുക്കാതെ പ്രവർത്തികളിൽ കൂടിയും നമുക്ക് അവരെ സഹായിക്കാം… അതിനായി ഷെമിറിന്റെ ഉമ്മയുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻക്കുർ വക്കം ശാഖയിൽ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമുക്ക് കഴിയുന്ന തുകകള്‍ സഹായമായി നല്‍കി കുട്ടികളുടെ പഠിത്തത്തിനും ആ കുടുംബത്തെ കഷ്ടപ്പാടുകളില്‍ നിന്നും കരകയറ്റാനും നമുക്ക് ഒരു കൈത്തിരി വെളിച്ചമാകും.
നസീമ ഷക്കീർ
w /o ഷക്കീർ
മണക്കാട് ഹൗസ്
പുതിയ ക്ഷേത്രം
വക്കം .
Phone .. 2655137
നസീമ ഷക്കീർ
A/C No. 67134934408
State Bank of Travancore
vakkom Branch
IFSC SBTR 0000050
Branch Code 70050 .
Post Your Comments