India

മസൂദ് അസ്ഹറിനെ ഭീകരരുടെ പട്ടികയിലുള്‍പ്പെടുത്താണമെന്ന് യു.എന്നിനോട് ഇന്ത്യ

ന്യൂഡല്‍ഹി: ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ യു.എന്നിനോടാവശ്യപ്പെട്ടു. യു.എന്‍.കമ്മിറ്റി 1267-നാണ് ഇന്ത്യ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

സംഘടനയുടെ പേര് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും അതിന്റെ തലവന്റെ പേര് ഉള്‍പ്പെടുത്താത്തതില്‍ അസ്വാഭാവികതയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. അല്‍-ഖ്വെയ്ദ, താലിബാന്‍ എന്നിവയിലേയും മറ്റ് ഭീകരസംഘടനകളില്‍ ഉള്‍പ്പെടുന്ന നിരവധി പേരുകളും ഇന്ത്യ യു.എന്നിന് നല്‍കിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ പട്ടികയിലുള്ള ഭീകരരുടെ പേര് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ യു.എന്‍ വഴി മസൂദിനെ ഔദ്യോഗികമായി വിലക്കാനുള്ള ഇന്ത്യയുടെ നീക്കം ചൈന എതിര്‍ത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button