Kerala

കഴിഞ്ഞ വര്ഷം പച്ചക്കറികളിലൂടെ മലയാളികള്‍ അകത്താക്കിയ വിഷത്തിന്റെ കണക്കുകള്‍ പുറത്ത്

2015 ജനുവരി മുതല്‍ ഡിസംബര്‍ വരെ മലയാളികള്‍ പച്ചക്കറികളിലൂടെയും പലചരക്ക് സധനങ്ങളിലൂടെയും അകത്താക്കിയ  വിഷത്തിന്റെ അളവ് അപകടകരനായ അളവിലെന്ന് റിപ്പോര്‍ട്ട്..കാര്‍ഷിക സര്‍വ്വകലാശാല ശനിയാഴ്ച പുറത്തുവിട്ട പഠനറിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിയ്ക്കുന്ന ഈ വിവരങ്ങള്‍..വിപണിയിലെ വിവിധ സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നായി ശേഖരിച്ച  1440 സാമ്പിളുകളില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്.ഒരു മാസം നൂറ്റിയിരുപതോളം സാമ്പിളുകളാണ് ശേഖരിച്ചത്.

 

പച്ചക്കറികളെക്കാള്‍ പലചരക്ക് സാധനങ്ങളിലാണ് അപകടകരമായ രീതിയില്‍വിഷപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയത്.എതിയോന്‍,ലാംഡ സൈഹാലോത്രിന്‍,പ്രോഫെനോഫോസ്,ബി ഫെന്ത്രിന്‍,ഫെന്‍ വാലെരറെറ്റ്,ക്ലോരോപൈരിഫോസ് എന്നീ കീടനാശിനികള്‍ കുരുമുളക് പൊടിയില്‍ കണ്ടെത്തി.കാശ്മീരി മുളക്പൊടി,ഗരം മസാല,സാമ്പാര്‍ പൊടി ,മല്ലിപ്പൊടി,തേയില എന്നിവയിലും തേയില, കടുക് എന്നിവയിലും കീടനാശിനികള്‍ അപകടകരമായ അളവില്‍ കണ്ടെത്തി.കറിവേപ്പില,മല്ലിയില,കാപ്സിക്കം,.ബജി മുളക്,തക്കാളി പച്ചമുളക് എന്നിവയില്‍ അമിതമായ അളവില്‍ താഴെയാണെങ്കിലും കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി.

സിംല ആപ്പിള്‍,മുന്തിരികള്‍,പേരയ്ക്ക എന്നിവയിലും വിഷാംശം വളരെ കൂടുതലാണ്.

 

ഫുഡ് സേഫ്ടി അതോറിട്ടിയ്ക്ക് വിഷപദാര്‍ത്ഥങ്ങളുടെ അനുവദനീയമായ ലെവല്‍ വ്യക്തമായി നിര്‍വചിയ്ക്കാനായിട്ടില്ല ഇതുവരെ. സംസ്ഥാന വിഭാഗവും നിസ്സഹായരാണ്..വ്യക്തമായ പരിഹാര മാര്ഗ്ഗങ്ങള്‍ക്കായി കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നാണ് ഗവേഷകര്‍ പറയുന്നത്.

 

ഡോക്റ്റര്‍ തോമസ്‌ ബിജു മാത്യുവിന്റെ നേതൃത്വത്തിലാണ് പഠനങ്ങള്‍ നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button