India

എയര്‍ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

ഭോപ്പാല്‍ : എയര്‍ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. എയര്‍ഇന്ത്യ 634 വിമാനമാണ് രാജാ ഭോജ് വിമാനത്താവളത്തില്‍ ഇറക്കിയത്. രാവിലെ 7.20ന് ഡല്‍ഹി-ഭോപ്പാല്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

വിമാനം പറന്നുയര്‍ന്ന് ഉടന്‍ തന്നെ നിലത്തിറക്കുകയായിരുന്നു. എഞ്ചിനില്‍ പക്ഷി ഇടിച്ചതിനാലാണ് വിമാനം നിലത്തിറക്കിയതെന്നാണ് വിവരം. 75 യാത്രക്കാരും ജീവനക്കാരും അടക്കം എല്ലാവരും സുരക്ഷിതരെന്ന് എയര്‍ഇന്ത്യ വക്താവ് അറിയിച്ചു. തകരാറുകള്‍ പരിഹരിച്ചാലുടന്‍ വിമാനം സര്‍വീസ്് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button