Kerala

കണ്ടല്‍ച്ചെടികള്‍ നശിപ്പിച്ചു തീയിട്ടു; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടിയില്ല

തീരദേശ സംരക്ഷണത്തിനായി നട്ടുപിടിപ്പിച്ച കണ്ടല്‍ച്ചെടികള്‍ വെട്ടിനശിപ്പിച്ചതിനു പിറകെ കത്തിച്ചു കളഞ്ഞിട്ടും കോണ്‍ഗ്രസ് നേതാവിനെതിരെ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥരും ഭരണകൂടവും തയാറാകുന്നില്ല.

രണ്ടാഴ്ച മുമ്പാണ് പ്രകൃതിമിത്ര അവാര്‍ഡ് ജേതാവും കോണ്‍ഗ്രസ് നേതാവുമായ രവി പനക്കല്‍ കണ്ടള്‍ച്ചെടികള്‍ നശിപ്പിയ്ക്കുകയും തീയിടുകയും ചെയ്തത്.പാവറട്ടി പഞ്ചായത്തിലെ പെരിങ്ങാട് പൈങ്കണ്ണിയൂര്‍ തീരദേശത്ത് മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് 15 വര്‍ഷം മുമ്പ് നട്ടുപിടിപ്പിച്ച കണ്ടല്‍ച്ചെടികളാണ് വെട്ടിനശിപ്പിച്ചത്..

രവിയുടെ ഒരു ഏക്കര്‍ ഭൂമിയോട് ചേര്‍ന്നുള്ള തീരദേശത്തെ കണ്ടല്‍ച്ചെടികളാണ് വഴിക്കുവേണ്ടി വെട്ടിനശിപ്പിച്ചത്. മാത്രമല്ല, വനം വകുപ്പിന്റെത് എന്ന് സൂചിപ്പിക്കുന്ന ബോര്‍ഡും അദ്ദേഹത്തിന്റെ ഭൂമിയില്‍ നിര്‍മിച്ച ഷെഡില്‍ സ്ഥാപിച്ചിരുന്നു. വാര്‍ത്തയായതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും തൃശൂര്‍ സബ് കളക്ടര്‍ ഹരിത വി കുമാറും സ്ഥലം സന്ദര്‍ശിച്ചിരുന്നു.
ഫോറസ്റ്റ് അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് സബ്കളക്ടറും മറ്റ് ഉദ്യോഗസ്ഥരും മറുപടി നല്‍കിയെങ്കിലും ബോര്‍ഡ് മാറ്റിസ്ഥാപിച്ചതൊഴിച്ചാല്‍ മറ്റൊരു നടപടിയും ഇതുവരെയും സ്വീകരിച്ചിട്ടില്ല. ഇതിനും പുറമേയാണ് കഴിഞ്ഞ ദിവസം കണ്ടല്‍ച്ചെടികള്‍ തീയിട്ടിരിക്കുന്നത്. ഓലയും ടയറും മണ്ണെണ്ണയും മറ്റും ഉപയോഗിച്ചാണ് തീയിട്ടിരിക്കുന്നത്.

ഉന്നതരായ പല ഉദ്യോഗസ്ഥരുടേയും ഒത്താശയോടെയാണ് ഈ വിളയാട്ടം എന്ന് പൊതുജനങ്ങള്‍ക്ക് പരാതിയുണ്ട്.മനുഷ്യാവകാശ സംരക്ഷണത്തിന്റെ സംസ്ഥാന ഭാരവാഹി ചമഞ്ഞും പരിസ്ഥിതി പ്രേമം നടിച്ചും നിരവധി തട്ടിപ്പുകള്‍ നടത്തിയും ഭീഷണിപ്പെടുത്തിയും നടക്കുന്ന രവി യഥേഷ്ടം നാട്ടില്‍ വിലസുന്നതും അധികാര കേന്ദ്രങ്ങളുടെ സഹായം ഒന്നുകൊണ്ട് മാത്രമാണെന്നും പ്രതിപക്ഷവും ആരോപിയ്ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button