International

ഐ എസില്‍ ചേരാന്‍ എന്ട്രന്‍സ്; മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന

ഐ എസില്‍ ചേരാനുള്ള അപേക്ഷാഫോമിലെ ചോദ്യങ്ങള്‍ കേള്‍ക്കണോ?

 

പേര്,വയസ്സ്,ജനനത്തീയതി,വംശീയത,തീവ്രവാദത്തില്‍ മുന്പരിചയമുണ്ടോ.. താല്പര്യമുള്ള മേഖലയും റോളും ഒക്കെ പൂരിപ്പിയ്ക്കാന്‍ പ്രത്യേകമുണ്ട് അറബിക് ഭാഷയിലുള്ള അപേക്ഷാ ഫോമില്‍.ചാവേര്‍ ആകണോ പോരാളിയാകണോ എന്നൊക്കെ സ്വയം നിര്‍ദേശിയ്ക്കാം.ഐ എസില്‍ ചേരുമ്പോള്‍ ഇടാനുള്ള പേരും സ്വയം തിരഞ്ഞെടുക്കാം.ശരിയാ പ്രകാരമുള്ള വിദ്യാഭ്യാസയോഗ്യതയും അമ്മയുടെ കുടുംബപ്പേരും പൂരിപ്പിയ്ക്കാനുണ്ട്.

ബ്രിട്ടന്‍ അടക്കം 51 രാജ്യങ്ങളില്‍ നിന്നായി ഇരുപതിനായിരത്തിലധികം ആളുകള്‍ അപേക്ഷ നല്‍കി എന്നാണു സ്കൈ ന്യൂസിന്റെ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്.
സിറിയയിലെ സാമാന് അല വാസല്‍ എന്നാ സംഘടന പുറത്തുവിട്ട വിവരമാണിത്.40 രാജ്യങ്ങളില്‍ നിന്നുള്ള 1736 പോരാളികളുടെ വിവരങ്ങളുമുണ്ട്.സൌദിയില്‍ നിന്നുള്ളവരാണ് കൂടുതലും.ടുണീഷ്യ മൊറോക്കോ ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരുമുണ്ട്.ബ്രിട്ടനില്‍ നിന്ന് പതിനാറു പേരുണ്ട്.

 
 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button