Kerala

ചട്ടലംഘനം:ലീഗ്‌ സ്ഥാനാർത്ഥിക്ക്‌ കെട്ടിവയ്ക്കാനുള്ള തുക സർക്കാർ സ്കൂളിൽ നിന്ന്‌

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുസ്ലീംലീഗ്‌ സ്ഥാനാർഥിക്ക്‌ കെട്ടിവയ്ക്കാനുള്ള പണം സർക്കാർ സ്കൂൾ പി ടി എ നൽകാൻ തീരുമാനം.

മലപ്പുറം പൂക്കോട്ടൂർ ഗവ: ഹയർസെക്കൻഡറി സ്കൂൾ പി ടി എ യോഗത്തിലാണ്‌ ഇതു സംബന്ധിച്ച്‌ തീരുമാനമുണ്ടായത്‌. കൊണ്ടോട്ടി മണ്ഡലത്തിലെ ലീഗ്‌ സ്ഥാനാർഥി ടി വി ഇബ്രാഹീമിന്‌ കെട്ടിവയ്ക്കാനുള്ള തുകയാണ്‌ സ്കൂൾ വിദ്യാർഥികളിൽ നിന്ന്‌ പിരിവെടുത്തു നൽകാൻ പോകുന്നത്‌.
ആറുവർഷത്തോളമായി ഈ സ്കൂളിന്റെ പി ടി എ പ്രസിഡന്റായി കഴിവുതെളിയിച്ചതിനാണത്രേ സർക്കാർ സ്കൂളിന്റെ സഹായഹസ്തം.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ പാലിക്കേണ്ട എല്ലാ പെരുമാറ്റചട്ടവും ലംഘിച്ചാണ്‌ പൂക്കോട്ടൂർ സ്കൂൾ പ്രിൻസിപ്പൽ അടക്കമുള്ള വർ പങ്കെടുത്ത യോഗത്തിൽ മുസ്ലീം ലീഗ്‌ സ്ഥാനാർഥിയുടെ വിജയത്തിന്നായി പ്രവർത്തിക്കാനും സഹായകമായ കാര്യങ്ങളിൽ ഏർപ്പെടാനും തീരുമാനിച്ചിട്ടുള്ളത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button