NewsInternational

റിയാദില്‍ വരും ദിവസങ്ങളില്‍ അസ്ഥിര കാലാവസ്ഥ

റിയാദ്: ശൈത്യവും ചൂടും മഴയും പൊടിക്കാറ്റും ഒരേ ദിവസം അനുഭവപ്പെടുന്ന അപൂര്‍വ്വ പ്രതിഭാസത്തിന് വരും ദിവസങ്ങളില്‍ സൗദി സാക്ഷ്യം വഹിക്കുമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. 60 ദിവസം വരെ നീണ്ടു നീല്‍ക്കുന്ന ഏറ്റവും രൂക്ഷമായ കാലാവസ്ഥാഘട്ടമാണ് സൗദിയില്‍ വരാനിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ വിദഗ്ധന്‍ ഖാലിദ് അല്‍ സആഖാണു വ്യക്തമാക്കി.

നാല് ഋതുക്കളുടെയും പ്രത്യേകതകളായ ശൈത്യവും ചൂടും മഴയും പൊടിക്കാറ്റുമാണ് ഉണ്ടാകുക. രണ്ടു മാസത്തിനിടെ രണ്ടിന പൊടിക്കാറ്റിനും രാജ്യം സാക്ഷ്യം വഹിക്കും. ഇതിലൊരിനം അടുത്തടുത്ത സമയങ്ങളില്‍ അനുഭവപ്പെടുകയും പിന്നാലെ മഴയുണ്ടാവുകയും ചെയ്യും. കുവൈറ്റില്‍ നിന്നും ഇറാഖില്‍ നിന്നും എത്തുന്ന രണ്ടാമത്തെയിനം പൊടിക്കാറ്റാണ് ഏറെ അപകടകരം. ശ്വാസ തടസ്സത്തിന് ഇടയാക്കുന്ന ഈ പൊടിക്കാറ്റിനോടനുബന്ധിച്ച് മഴയുണ്ടാകില്ല. ആദ്യത്തെയിനം പൊടിക്കാറ്റിന് വെള്ള നിറവും രണ്ടാമത്തെയിനം പൊടിക്കാറ്റിനു ചുവപ്പ് നിറവുമാകും. പൊടിക്കാറ്റു മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളൂമായി എത്തുന്നവരെ സ്വീകരിച്ച് ചികിത്സ നല്‍കുന്നതിന് റിയാദ് ആരോഗ്യ വകുപ്പ് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്ന് അധികൃതര്‍ അറിയിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button