Kerala

ബിജെപിസഖ്യവുമായി ചര്‍ച്ചയ്ക്ക്തയ്യാര്‍:സികെജാനു

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് വലത് മുന്നണികളുമായി ഒരുതരത്തിലുള്ള കൂട്ടുകെട്ടിനും തയാറല്ല എന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് സി കെ ജാനു .ബി.ജെ.പി സഖ്യവുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും ജാനു പറഞ്ഞു.
തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ രംഗത്തിറക്കേണ്ടതില്ലെന്നാണ് ജനാധിപത്യ ഊര് വികസന മുന്നണിയുടെ തീരുമാനം. എന്നാല്‍ ജനകീയ പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്നു വന്ന സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കും. ബിജെപിയുമായും ബിഡിജെഎസുമായും സംസാരിക്കാനും തയ്യാറാണ്.

വയനാട്ടിലെ സംവരണ മണ്ഡലങ്ങളിൽ ഒരു സമുദായത്തിൽനിന്ന് മാത്രം സ്ഥാനാർഥികളെ മുന്നണികൾ തിരഞ്ഞെടുത്താൽ സ്വതന്ത്രന്മാര്‍ക്ക് ഊര് വികസന മുന്നണി പിന്തുണനൽകുമെന്നും സി കെ ജാനു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button