NewsIndia

മുഖ്യമന്ത്രിയുടെ ശമ്പളം ഇന്ത്യന്‍ പ്രസിഡന്റിനൊപ്പമല്ല, ‘അതുക്കും മേലെ’

ഹൈദ്രാബാദ്: രാജ്യത്ത് ഏറ്റവും അധികം ശമ്പളം പറ്റുന്ന നിയമസഭാംഗങ്ങള്‍ ഇനി തെലുങ്കാനയില്‍ നിന്നുള്ളവര്‍. മാസം രണ്ടര ലക്ഷം രൂപയാണ് തെലുങ്കാന എം.എല്‍.എ മാരുടെ പുതുക്കിയ മാസശമ്പളം.

മുഖ്യമന്ത്രിയുടെ ശമ്പളം കേട്ടാല്‍ വീണ്ടും കണ്ണ് തള്ളും. മാസം 4.2 ലക്ഷം രൂപ. രണ്ട് വര്‍ഷത്തിനിടെ 2100 കര്‍ഷകര്‍ ആത്മഹത്യ ചെയ്ത സംസ്ഥാനത്താണ് ജനപ്രതിനിധികളുടെ ഈ ‘ഉദാത്ത ജനസേവനം’.
സ്വന്തം ശമ്പളം വര്‍ദ്ധിപ്പിക്കുന്ന ബില്‍ ചൊവ്വാഴ്ച സഭയില്‍ ഏകകണ്ഠമായി പാസാക്കിയിരുന്നു.

ഡല്‍ഹിയായിരുന്നു സമാനരീതിയില്‍ ഈയടുത്ത് ശമ്പളവര്‍ധന നടപ്പാക്കിയ സംസ്ഥാനം. അവിടെ എം.എല്‍.എ മാരുടെ പുതുക്കിയ ശമ്പളം 2.1 ലക്ഷം രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button