NewsInternational

ഭീകരവാദത്തെ നേരിടാനായില്ലെങ്കില്‍ യു.എന്നിന്റെ പ്രസക്തി നഷ്ടപ്പെടും: പ്രധാനമന്ത്രി

ബ്രസല്‍സ്: ഭീകരവാദത്തെ നേരിടാനായില്ലെങ്കില്‍ യു.എന്നിന്റെ പ്രസക്തി നഷ്ടപ്പെടുമെന്നും ഭീകരവാദത്തിന്റെ അര്‍ത്ഥം ശരിയായ രീതിയില്‍ മനസിലാക്കാന്‍ ഐക്യരാഷ്ട്രസംഘടനക്ക് കഴിഞ്ഞിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി . ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ ഇന്ത്യന്‍ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഭീകരവാദത്തിന് പിന്തുണയും സഹായവും നല്‍കുന്ന രാജ്യങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഐക്യരാഷ്ട്ര സംഘടനക്ക് കഴിയണമെന്ന് മോദി അഭിപ്രായപ്പെട്ടു. ഭീകരവാദത്തെ മതത്തില്‍ നിന്ന് വേര്‍തിരിക്കണമെന്നും മോദി പറഞ്ഞു.ലോകത്തിന്റെ ഭീകരവാദത്തെ കുറിച്ച് ശരിക്ക് മനസിലായിട്ട് അധികകാലമായില്ല. ഇന്ത്യ 40 വര്‍ഷത്തിലധികമായി ഇത് നേരിടുന്നു. സെപ്റ്റംബര്‍ 11ന്റെ ഭീകരാക്രമണത്തിന് ശേഷമാണ് ലോകത്തിന് ഇതിന്റെ ഗൗരവം പിടികിട്ടിയത്. അതുവരെ ഇന്ത്യ അനുഭവിക്കുന്ന കാര്യത്തെ പറ്റി ലോകത്തിന് മനസിലായിരുന്നില്ല.
ഇന്ത്യ ഒരിക്കലും ഭീകരവാദത്തിന് മുന്നില്‍ കീഴടങ്ങിയിട്ടില്ല. ഇനി കീഴടങ്ങുകയുമില്ലെന്ന് മോദി പറഞ്ഞു.യുവാക്കള്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുന്നില്ല എന്ന് ഉറപ്പ് വരുത്താനാവണം . ഭീകരതയേയും യുദ്ധത്തേയും നേരിടാന്‍ എല്ലാ സംവിധാനവും യു.എന്നിന് ഉണ്ടായിട്ടും യു.എന്നിന് അതിന്റെ കടമ ശരിയായി നിര്‍വഹിക്കാന്‍ കഴിയുന്നില്ല. ഇങ്ങനെയാണെങ്കില്‍ യു.എന്നിന് അതിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടുമെന്നും മോദി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button