തിരുവനന്തപുരം : തൃക്കാക്കര മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ വീണ്ടും അവ്യക്തത. തൃക്കാക്കരയില്‍ ബെന്നി ബെഹ്നാനെ മാറ്റാന്‍ സാധ്യതയെന്ന് സൂചന. ബെന്നി ബെഹ്നാന് പകരം പി.ടി തോമസിനെ പരിഗണിക്കാന്‍ സാധ്യതയുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ അവസാനഘട്ടത്തില്‍ രാഹുല്‍ഗാന്ധി ഇടപെട്ടാണ് ബെന്നി ബെഹ്നാനെ നീക്കാന്‍ ശ്രമിക്കുന്നതെന്നാണ് സൂചന. എ ഗ്രൂപ്പ് നേതാവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അടുത്ത അനുയായിയുമാണ് ബെന്നി ബെഹ്നാന്. തര്‍ക്കം നേരിട്ട തൃക്കാക്കര മണ്ഡലത്തില്‍ പി.ടി തോമസിന്റെ പേരാണ് വി.എം സുധീരന് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ആരെയും മാറ്റേണ്ടതില്ലെന്ന നിലപാടിലായിരുന്നു ഉമ്മന്‍ചാണ്ടി.
Post Your Comments