മുംബൈ: റിസര്‍വ് ബാങ്കിന്റെ വായ്പാ നയവും ആഗോള വിപണികളിലെ തിരിച്ചടികളും ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രതിഫലിച്ചപ്പോള്‍ സെന്‍സെക്‌സ് 516 പോയന്റ് കൂപ്പുകുത്തി. നിഫ്റ്റി 155.60 പോയന്റ് ഇടിഞ്ഞ് 7603 പോയന്റിലേക്ക് താഴ്ന്നു.
ഐ.സി.ഐ.സി.ഐ ബാങ്ക്, ഇന്‍ഫോസിസ്, ടാറ്റ മോട്ടേഴ്‌സ്, എസ്.ബി.ഐ തുടങ്ങിയ മുന്‍നിര ഓഹരികളെല്ലാം വില്‍പന സമ്മര്‍ദം നേരിട്ടു. അവസാന മണിക്കൂറുകളിലാണ് കനത്ത വില്‍പ്പന സമ്മര്‍ദം വിപണി നേരിട്ടത്. സെന്‍സെക്‌സ് 516 പോയന്റ് താഴ്ന്ന് 24883.59 ലാണ് ക്ലോസ് ചെയ്തത്. ബാങ്ക് നിഫ്റ്റി മാത്രം മൂന്നു ശതമാനം ഇടിഞ്ഞു.
കാനറ ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, എസ്.ബി.ഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, യേസ് ബാങ്ക് എന്നിവയുടെയെല്ലാം ഓഹരിവിലയില്‍ മൂന്നുമുതല്‍ ആറ് ശതമാനം വരെ ഇടിവ് നേരിട്ടു.
Post Your Comments