NewsIndia

ശിവസേന എം.എല്‍.എ ഒരുമണിക്കൂറോളം ട്രെയിന്‍ തടഞ്ഞിട്ടു

മുംബൈ: തനിക്ക് ഇഷ്ടപ്പെട്ട സീറ്റ് അനുവദിക്കാഞ്ഞതില്‍ പ്രതിഷേധിച്ച് ശിവസേന എം.എല്‍.എ ഒരു മണിക്കൂറോളം ട്രെയിന്‍ തടഞ്ഞിട്ടു. മഹാരാഷ്ട്രയിലെ നാന്ദെഡില്‍ നിന്നുള്ള എം.എല്‍.എ ഹേമന്ത് പാട്ടീലാണ് ഇന്നലെ രാത്രി മുംബൈ സി.എസ്.ടിയില്‍ ദേവഗിരി എക്‌സ്പ്രസ് തടഞ്ഞത്.

2000ത്തോളം യാത്രക്കാര്‍ ഈ സമയം ട്രെയിനിലുണ്ടായിരുന്നു. സെക്കന്‍ഡ് എ.സി കോച്ചില്‍ 35, 36 സീറ്റുകളാണ് എം.എല്‍.എയ്ക്ക് അനുവദിച്ചിരുന്നത്. എന്നാല്‍ ഈ സീറ്റുകള്‍ സ്വീകരിക്കാന്‍ എം.എല്‍.എയും സഹായിയും തയ്യാറായില്ല. പുറപ്പെടാന്‍ തുടങ്ങിയപ്പോള്‍ ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തിയ എം.എല്‍.എ റെയില്‍വേ അധികൃതരുമായി ഒരു മണിക്കൂറോളം തര്‍ക്കത്തിലേര്‍പ്പെട്ടു. രാത്രി 9.10ന് നിര്‍ത്തിയിട്ട ട്രെയിന്‍ 9.57ഓടെയാണ് യാത്ര തുടരാനായത്. വീണ്ടും മസ്ജിദ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ പത്ത് മണിക്ക് ശേഷമാണ് അവിടെ നിന്ന് പുറപ്പെട്ടത്.

ദേവഗിരി എക്‌സ്പ്രസ് വൈകിയതോടെ സി.എസ്.ടി വഴി കടന്നു പോകേണ്ടിയിരുന്ന മറ്റ് രണ്ട് ട്രെയിനുകള്‍ കൂടി വൈകി. ആയിരത്തോളം പേര്‍ യാത്ര ചെയ്തിരുന്ന നാല് ലോക്കല്‍ ട്രെയിനുകളും വൈകി. സംഭവം അന്വേഷിക്കുമെന്ന് സെന്‍ട്രല്‍ റെയില്‍വെ ജനറല്‍ മാനേജര്‍ സുനില്‍ കുമാര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതികരിക്കാന്‍ ശിവസേന വക്താവ് നീലം ഘോര്‍ഹെ വിസമ്മതിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button