Kauthuka Kazhchakal

സ്മാര്‍ട്ട് ഫോണ്‍ ഗെയിം വിലക്കിയതിന് കൗമാരക്കാരന്‍ വിരല്‍ മുറിച്ചു

മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നത് മാതാപിതാക്കള്‍ വിലക്കിയതിന് കൗമാരക്കാരന്‍ തന്റെ വിരല്‍ മുറിച്ചു കളഞ്ഞു.

സിയാഓപെങ് എന്ന പതിനൊന്നുകാരനാണ് തന്റെ വിരല്‍ മുറിച്ചത്.രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുന്നത് മുതല്‍ ബാലന്‍ മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ ബാലന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചു വയ്ക്കുകയും ഗെയിം കളിക്കുന്നത് വിലക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ബാലന്‍ കടുംകൈ ചെയ്തത്. വീട്ടില്‍ കറിയ്ക്ക് അരിയുന്ന കത്തി ഉപയോഗിച്ച് ഇടത് കൈയിലെ ചൂണ്ടുവിരലാണ് മുറിച്ചത്.

തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാലന്റെ കൈവിരല്‍ ഡോക്ടര്‍മാര്‍ തുന്നിച്ചേര്‍ത്തു. വിരല്‍ തുന്നിച്ചേര്‍ത്തെങ്കിലും അത് പഴയതു പോലെ പ്രവര്‍ത്തനക്ഷമമാകുമോ എന്നറിയാന്‍ മാസങ്ങളെടുക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button