NewsInternational

ചാവേര്‍ ആക്രമണം; കുട്ടികളടക്കം 7 മരണം

കനോ: വടക്കുകിഴക്കന്‍ നൈജീരിയയിലെ ബാങ്കി നഗരത്തില്‍ ചാവേര്‍ ആക്രമണം.സംഭവത്തില്‍ കുട്ടികളടക്കം 7 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. രണ്ട് വനിതാ ചാവേറുകളാണ് ആക്രമണം നടത്തിയത്. ബൊക്കോഹറാമിനെ ഭയന്നെത്തിയവരെ പാര്‍പ്പിച്ചിരുന്ന ക്യാമ്പിന് സമീപം ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. പ്രദേശത്തെ വാര്‍ത്തവിനിമയ സൗകര്യങ്ങളുടെ അപര്യാപ്തത മൂലമാണ് സംഭവം പുറംലോകം അറിയാന്‍ വൈകിയതെന്ന് സൈനിക വക്താവ് കേണല്‍ സനി ഉസ്മാന്‍ പറഞ്ഞു.
 
സിവിലിയന്‍ ജോയിന്റ് ടാസ്‌ക് ഫോഴ്‌സിന്റെ (സിജെടിഎഫ്)ചെക്ക്‌പോസ്റ്റ് കടന്നെത്തിയ ചാവേറുകളാണ് ആക്രമണം നടത്തിയതെന്ന് കാവല്‍ക്കാരന്‍ പറഞ്ഞു. സ്വയം പൊട്ടിത്തെറിച്ച ഒരു ചാവേര്‍ തല്‍ക്ഷണം മരിച്ചു. സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരു ചാവേറിന് ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ ജീവന്‍ നഷ്ടമായതായും അദ്ദേഹം പറഞ്ഞു. മൈദുഗിരിയില്‍നിന്നു 130 കിലോമീറ്റര്‍ അകലെ കാമറൂണ്‍ അതിര്‍ത്തിക്ക് സമീപമുള്ള നഗരമാണ് ബാങ്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button