IndiaNews

ജെഎന്‍യു ആസൂത്രിത മാംസക്കച്ചവടത്തിന്‍റെ കേന്ദ്രം: സര്‍വ്വകലാശാല അദ്ധ്യാപകരുടെ റിപ്പോര്‍ട്ട്

ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ ഒരുപറ്റം അദ്ധ്യാപകര്‍ സര്‍വ്വകലാശാലയെക്കുറിച്ച് തയാറാക്കിയ ഒരു റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതായി സൂചന. 11 അദ്ധ്യാപകര്‍ ചേര്‍ന്ന് തയാറാക്കിയ 200-പേജ് വരുന്ന ഈ റിപ്പോര്‍ട്ടില്‍ ജെഎന്‍യു “ആസൂത്രിത മാംസക്കച്ചവടത്തിന്‍റെ കേന്ദ്രം” ആണെന്ന് പറയുന്നു.

ഈ റിപ്പോര്‍ട്ടിനെ സംബന്ധിച്ച പ്രധാനപ്പെട്ട വസ്തുത എന്താണെന്ന് വച്ചാല്‍, ഇത് തയാറാക്കിയത് ഇപ്പോള്‍ സജീവമായി നില്‍ക്കുന്ന വിവാദങ്ങള്‍ക്കൊക്കെ മുമ്പ് 2015-ല്‍ ആയിരുന്നു എന്നതാണ്. ഇപ്പോള്‍ ഏതാനും മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി മാത്രമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജെഎന്‍യു ഭരണസമിതിക്കു മുമ്പിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.

ബിജെപി, എബിവിപി എന്നിവയോട് അനുഭാവം പുലര്‍ത്തുന്ന അദ്ധ്യാപകരുടെ നേത്രുത്വത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത് എന്നും സൂചനയുണ്ട്.

ജെഎന്‍യു-വിലെ ഹോസ്റ്റല്‍ മെസ്സുകളില്‍ ലൈംഗിക തൊഴിലാളികള്‍ സര്‍വ്വസാധാരണമാണെന്ന് സെന്‍റര്‍ ഫോര്‍ ലോ ആന്‍ഡ് ഗവേണന്‍സ് പ്രൊഫസര്‍ അമിത സിംഗ് പറഞ്ഞു.

ഹോസ്റ്റലുകളില്‍ അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടത്തിനും, മദ്യസേവ നടത്തിയതിനും ആയിരത്തിനു മേല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പിഴശിക്ഷയ്ക്ക് വിധേയരായിട്ടുണ്ടെന്നും അമിതാ സിംഗ് പറഞ്ഞു. ഹോസ്റ്റല്‍ മെസ്സുകളില്‍ ജോലിയ്ക്കെന്നു പറഞ്ഞ് കടന്നു കൂടുന്ന ലൈംഗിക തൊഴിലാളികള്‍ മറ്റ് വിദ്യാര്‍ഥിനികളെക്കൂടി തങ്ങളുടെ സെക്സ് റാക്കറ്റിലേക്ക് ആകര്‍ഷിച്ചു വരുത്തിയ ശേഷം കുടുക്കിലാക്കുന്നതും പതിവാണെന്ന് അമിതാ സിംഗ് വെളിപ്പെടുത്തി. ആണ്‍കുട്ടികളും ഇത്തരം റാക്കറ്റുകളില്‍ പെട്ടു പോകുന്നുണ്ട്.

ചില സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ ഒത്താശയും ഈ റാക്കറ്റിനുണ്ട്. ‘ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല: വിഘടനവാദത്തിന്‍റേയും തീവ്രവാദത്തിന്‍റേയും കേന്ദ്രം’ എന്നാണ് റിപ്പോര്‍ട്ടിന്‍റെ തലക്കെട്ട്. ചില സര്‍വ്വകലാശാല അദ്ധ്യാപകര്‍ ഇത്തരം വിഘടനവാദ പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button