NewsIndia

അഗസ്റ്റ വെസ്റ്റ്ലാന്‍റ് ഹെലികോപ്ടര്‍ ഇടപാടിലെ കൈക്കൂലിത്തുകയെപ്പറ്റി പുതിയ വെളിപ്പെടുത്തലുകള്‍

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍റ് ഹെലികോപ്ടര്‍ ഇടപാടില്‍ കൈമാറിയ കൈക്കൂലിത്തുകയെപ്പറ്റി പുതിയ വിവരങ്ങള്‍ പുറത്ത്. മൌറീഷ്യസ്, ടുണീഷ്യ എന്നീ രാജ്യങ്ങളിലെ ഒരുപറ്റം ഷെല്‍ കമ്പനികള്‍ ഉപയോഗിച്ച് നേരിട്ടുള്ള വിദേശ നിക്ഷേപം (Foreign Direct Investment, FDI) എന്ന മാര്‍ഗ്ഗത്തിലൂടെയാണ് കൈക്കൂലിത്തുക ഇന്ത്യയിലേക്ക് എത്തിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. പക്ഷേ, ഇടനിലക്കാരന്‍ ഗുയ്ഡോ ഹഷ്കെയുടെ കൈവശം അഗസ്റ്റ വെസ്റ്റ്ലാന്‍റ് കമ്പനി ഏല്‍പ്പിച്ചിരുന്ന 160-കോടി രൂപ കൈക്കൂലിത്തുകയുടെ സിംഹഭാഗവും എവിടെയെന്നറിയാതെ ഇരുട്ടില്‍ത്തപ്പുകയാണ് ഇപ്പോഴും അന്വേഷണസംഘം.

വിദേശനിക്ഷേപത്തിന്‍റെ മാര്‍ഗ്ഗമുപയോഗപ്പെടുത്തി ഇന്ത്യയിലുള്ള ഇടപാടുകാര്‍ക്ക് കൊടുത്ത 37-കോടി രൂപയ്ക്ക് വേണ്ടി രൂപികരിച്ച ഒരുപറ്റം ഷെല്‍ കമ്പനികളുടെ വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) കൈവശമുള്ളത്. അഗസ്റ്റ വെസ്റ്റ്ലാന്‍റ് ഇടനിലക്കാരെ ഏല്‍പ്പിച്ച 160-കോടി രൂപയുടെ ഒരുഭാഗം മാത്രമേ ഇത് വരുന്നുള്ളൂ. ബാക്കി 123-കോടി രൂപ എവിടെപ്പോയി എന്നതിനെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ ഇതുവരെ ലഭ്യമല്ല. ടുണീഷ്യയിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്ക് ഈ തുക വന്നതുവരെയുള്ള വിവരങ്ങളേ അന്വേഷണസംഘത്തിനും അറിയൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button