Gulf

നിങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസമുണ്ടോ ? എങ്കില്‍ കുവൈത്തില്‍ ജോലിക്കവസരം

കുവൈറ്റ് : നിങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസമുണ്ടോ ? എങ്കില്‍ കുവൈത്തില്‍ ജോലിക്കവസരം. രാജ്യത്തെ സര്‍ക്കാര്‍ മേഖലയിലെ 5000 ത്തോളം ഒഴിവുകള്‍ നികത്താന്‍ ആവശ്യമായ യോഗ്യതയുള്ളവരെ തേടി സര്‍ക്കാര്‍ നടത്തിയ പരിശോധന വിഫലമായതായി കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കുവൈറ്റിലെ സര്‍ക്കാര്‍ മേഖലയിലേയ്ക്ക് ഉന്നത വിദ്യാഭ്യാസമുള്ളവര്‍ക്കാണ് അവസരം. ആരോഗ്യ മേഖലയിലടക്കം സുപ്രധാന ഒഴിവുകളില്‍ വേണ്ടത്ര യോഗ്യതയുള്ളവരെ കണ്ടെത്താനാവാത്ത സാഹചര്യത്തില്‍ ഇത്തരം ഒഴിവുകളിലേക്ക് വിദേശികളെ പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

മൊത്തം 9536 ജീവനക്കാരെ ആവശ്യമുള്ളതില്‍ 4700 ലധികം ജീവനക്കാര്‍ ഉന്നത യോഗ്യതയിലുള്ളവരായിരിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ സിവില്‍ സര്‍വ്വീസ് കമ്മീഷനില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുടെ ലിസ്റ്റ് പരിശോധിച്ചിട്ടുപോലും ആവശ്യമുള്ള യോഗ്യതയുള്ളവരെ കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button