NewsIndia

മാനഭംഗശ്രമം: ഒരാള്‍ പിടിയില്‍

ബംഗളൂരു: ബംഗളുരുവില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പൊലീസിന്റെ പിടിയിലായി. അക്ഷയ് (24) എന്നയാളെയാണ് പിടികൂടിയത്. ഇയാള്‍ കാബ് ഡ്രൈവറാണെന്ന് പോലീസ് പറഞ്ഞു.

ഏപ്രില്‍ 23ന് രാത്രി 10ന് യുവതി താമസിക്കുന്ന ഹോസ്റ്റലിനു പുറത്ത് ഫോണ്‍ ചെയ്തുകൊണ്ട് നില്‍ക്കുമ്പോഴായിരുന്നു ആക്രമിക്കാന്‍ ശ്രമമുണ്ടായത്. പിന്നിലൂടെ എത്തി യുവതിയെ കടന്നുപിടിച്ച അക്രമി, ഇവരെ തൊട്ടടുത്ത ഒഴിഞ്ഞ കെട്ടിടത്തിലേക്കു വലിച്ചിഴയ്ക്കുകയായിരുന്നു.

എന്നാല്‍ യുവതി ബഹളംവച്ചതിനെ തുടര്‍ന്ന് സമീപത്തുനിന്ന് ആളുകള്‍ ഓടിയെത്തിയതോടെ അക്രമി രക്ഷപ്പെട്ടു. യുവതിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button