NewsIndia

കയ്യും തലയും അറുത്തുമാറ്റിയ നിലയില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം

ജാര്‍ഖണ്ഡ്: കയ്യും തലയും അറുത്തുമാറ്റിയ നിലയില്‍ ജാര്‍ഖണ്ഡില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. സൊണാലി മര്‍മു എന്ന മുപ്പതുകാരിയാണ് മൃഗീയമായി കൊലചെയ്യപ്പെട്ടത്. ജാര്‍ഖണ്ഡിലെ റാംഗര്‍ ജില്ലയിലാണ് സംഭവം. സൊണാലി പഠിക്കുന്ന കോളേജിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. അറുത്തുമാറ്റപ്പെട്ട കൈ മൃതദേഹത്തിന് സമീപമാണ് കിടക്കുന്നത്.

ഈ കൊളേജില്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിന് പഠിക്കുകയായിരുന്നു സൊണാലി. കോളേജിന് പുറത്ത് സ്ത്രീയുടെ കരച്ചില്‍ കേട്ടെന്നും കോളേജ് ഗേറ്റിന് അടുത്തെത്തിയ താന്‍ കുട്ടിയുടെ മൃതദേഹമാണ് കണ്ടതെന്നും റാംഗര്‍ ജില്ലയിലുള്ള ഒരു യുവതി പൊലീസിനോട് പറഞ്ഞു. ഒരു ബൈക്ക് യാത്രികന്‍ സംഭവസ്ഥലത്തു നിന്ന് പോകുന്നതു കണ്ടതായി യുവതി പൊലീസിന് മൊഴി കൊടുത്തിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സൊണാലി വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തില്‍ ഇതുവരെ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല. പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥി ജിഷ അതിദാരുണമായി കൊലചെയ്യപ്പെട്ട സംഭവം ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായിരിക്കുന്ന സമയത്താണ് ഇതുപോലൊരു കൊലപാതകം നടന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button