കൊച്ചി : പെരുമ്പാവൂരില്‍ ക്രൂരമായി പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടി ജിഷയുടെ മരണത്തില്‍ അന്വേഷണം നടത്തുന്നതില്‍ വീഴ്ച വന്നുവെന്ന് ചൂണ്ടിക്കാട്ടി പോലീസിനെതിരെ കോടതിയില്‍ ഹര്‍ജി. തൃശൂര്‍ സ്വദേശിയായ പി.ഡി.ജോസഫാണ് ഹര്‍ജി നല്‍കിയത്.
ജിഷയുടെ മൃതദേഹം തിടുക്കത്തില്‍ സംസ്കരിച്ചിതിലൂടെ പോലീസ് തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. കേസ് അന്വേഷണത്തില്‍ പോലീസിനുണ്ടായ വീഴ്ചയെ കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം. പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി, എസ്.ഐ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഈ മാസം ഒമ്പതിന് പരിഗണിക്കും.
Post Your Comments