തിരുവനന്തപുരം : സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകികള്‍ എന്ന രീതിയില്‍ തുണികൊണ്ട് മുഖം മറച്ച് എ.ആര് ക്യാമ്പിലെ പോലീസുകാരെ പ്രച്ഛന്ന വേഷം കെട്ടിക്കേണ്ട ആവശ്യം പോലീസിനില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. നാടകം കളിയ്ക്കേണ്ട ആവശ്യം പോലീസിനില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
മുഖം മറച്ചു കൊണ്ടു വന്നത് പോലീസുകാരെ അല്ല. കേസ് ഡയറി വായിച്ചാല്‍ സത്യം മനസ്സിലാകും. കോടിയേരിയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Post Your Comments