NewsInternational

ജര്‍മ്മന്‍ ചാന്‍സ്ലര്‍ ആഞ്ചെലാ മെര്‍ക്കലിനെതിരെ അധിക്ഷേപം

ബെര്‍ലിന്‍: ജെര്‍മ്മനിയുടെ വടക്കുകിഴക്കന്‍ പട്ടണമായ സ്ട്രാല്‍സണ്ടിലെ ആഞ്ചലാ മെര്‍ക്കലിന്‍റെ നിയോജകമണ്ഡലം ഒഫീസിന്‍റെ പ്രവേശനകവാടത്തില്‍ അധിക്ഷേപകരമായ സന്ദേശം എഴുതിവച്ച നിലയില്‍ ഒരു പന്നിയുടെ തല സിറ്റിപോലീസ് ശനിയാഴ്ച കണ്ടെടുത്തു. മെര്‍ക്കലിനെ അധിക്ഷേപിച്ചു കൊണ്ടുള്ള സന്ദേശമാണ് പന്നിത്തലയില്‍ ഉള്ളത്.

അന്വേഷണം നടക്കുന്നതിനാല്‍ ഏതുതരത്തിലുള്ള അധിക്ഷേപകരമായ സന്ദേശമാണ് എന്നതിന്‍റെ വിവരം പുറത്തുവിടാന്‍ പോലീസ് തയാറായിട്ടില്ല. അഭയാര്‍ത്ഥികളോടുള്ള മൃദുസമീപനം മെര്‍ക്കലിന്‍റെ ജനപ്രീതിക്ക് ഇടിവ് വരുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button