NewsTechnology

ഇന്റര്‍നെറ്റ് സ്പീഡ് : ഫേയ്‌സ്ബുക്കും മൈക്രോസോഫ്റ്റും കൈകോര്‍ക്കുന്നു

വാഷിങ്ടണ്‍ : ഏറ്റവും വലിയ രണ്ടാമത്തെ സമുദ്രമായ അറ്റ്‌ലാന്റിക്കിലൂടെ ഭീമന്‍ കേബിള്‍ സ്ഥാപിക്കാന്‍ മൈക്രോസോഫ്റ്റും ഫെയ്‌സ്ബുക്കും കൈകോര്‍ക്കുന്നു. യു.എസിനെ യൂറോപ്പുമായി ബന്ധിപ്പിച്ച് ഇന്റര്‍നെറ്റിന്റെ വേഗം വര്‍ധിപ്പിക്കാനും ലഭ്യത ഉറപ്പാക്കാനുമാണ് പദ്ധതി. ഇരു കമ്പനികളുടെയും ക്‌ളൗഡ്, ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിവരികയാണ്.

ഇതിനാവശ്യമായ വേഗമേറിയ സേവനങ്ങള്‍ ലഭ്യമാക്കാന്‍ പുതിയ കേബിളിന് സാധിക്കുമെന്നും കണക്കാക്കുന്നു.ഓഗസ്റ്റില്‍ കേബിള്‍ സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിക്കും. 2017 ഒക്ടോബറില്‍ പൂര്‍ത്തിയാക്കും. ഇന്റര്‍നെറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ പുതിയ സാധ്യതകള്‍ക്കാണ് കേബിള്‍ വഴി തുറക്കുകയെന്നു കരുതുന്നു. 6,600 കിലോമീറ്ററാണ് നീളം. സെക്കന്‍ഡില്‍ 160 ടെറാബൈറ്റ്‌സാണു ശേഷി.

shortlink

Related Articles

Post Your Comments

Related Articles


Back to top button