IndiaNews

വേശ്യയാകാന്‍ നിര്‍ബന്ധിച്ചതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: ഭര്‍ത്താവില്‍ നിന്നും ഭര്‍തൃ മാതാവില്‍ നിന്നും ഏല്‍ക്കുന്ന ക്രുര പീഡനത്തില്‍ നിന്നും തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തെലുങ്കാന മുഖ്യമന്ത്രിക്ക് കത്തയച്ച യുവതി പൊലീസ് രക്ഷകരായെത്തും മുന്‍പ് ജീവനൊടുക്കി. ഝാന്‍സി റാണിയെന്ന 21 വയസുകാരിയാണ് ആത്മഹത്യ ചെയ്തത്. തെലുങ്കാനയിലെ നക്രേക്കലിലാണ് സംഭവം.

യുവതിയെ ഭര്‍ത്താവും മാതാവും ചേര്‍ന്ന് നിരന്തരം പീഡിപ്പിച്ചിരുന്നു. ഇവരുടെ ക്രൂര പീഡനത്തില്‍ നിന്നും തന്നെ രക്ഷിക്കണം എന്നാവശ്യപ്പെട്ട് യുവതി തെലുങ്കാന മുഖ്യമന്ത്രിക്ക് കത്തയച്ചു. മാതാവും ഭര്‍ത്താവും ചേര്‍ന്ന് തന്നെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുന്നതായി യുവതി കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. യുവതിയെ മാതാവും ഭര്‍ത്താവും ചേര്‍ന്ന് കൊലപ്പെടുത്താനുള്ള സാധ്യതയും പൊലീസ് തള്ളികളയുന്നില്ല. സംഭവത്തിനു ശേഷം ഇവര്‍ ഒളിവിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button