India

പ്രമുഖ ആശുപത്രിയില്‍ വന്‍ വൃക്ക തട്ടിപ്പ് ; അഞ്ച് പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ വന്‍ വൃക്ക തട്ടിപ്പ്. ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലാണ് സംഭവം. സംഭവത്തില്‍ ആശുപത്രിയിലെ ജീവനക്കാര്‍ ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റു ചെയ്തു. ആസൂത്രികമായ നീക്കത്തിലൂടെയായിരുന്നു പൊലീസിന് പ്രതികളെ പിടികൂടാനായത്.

ആശുപത്രിയില്‍ വന്‍ വൃക്ക തട്ടിപ്പ് നടക്കുന്നുവെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. വൃക്ക ആവശ്യമുള്ള രോഗികളില്‍ നിന്നും വന്‍ തുകയാണ് ഇടനിലക്കാര്‍ കൈപ്പറ്റുന്നത്. വൃക്ക നല്‍കുന്ന ദാതാവിന് രോഗികളില്‍ നിന്നും വാങ്ങുന്ന തുകയുടെ പകുതി മാത്രമേ ഇടനിലക്കാര്‍ നല്‍കുന്നുള്ളൂ.

ആശുപത്രിയിലെ സീനിയര്‍ നെഫ്രോളജിസ്റ്റ് ഡോക്ടര്‍ ആശോക് സരിനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആദിത്യ, സുരേഷ് എന്നിവരാണ് ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നത്. രോഗികളില്‍ നിന്നും 25 ലക്ഷം മുതല്‍ 35 ലക്ഷം രൂപ വരെ വാങ്ങുന്ന ഇടനിലക്കാര്‍ ദാതാവിത് മൂന്ന് ലക്ഷം മുതല്‍ താഴോട്ടുള്ള തുക മാത്രമാണ് നല്‍കുന്നത്.

ആദിത്യയും സുരേഷുമായി ബന്ധമുള്ളവരാണ് മറ്റ് മൂന്നുപേര്‍. പഞ്ചാബിലെ ജലന്ദര്‍ കേന്ദ്രീകരിച്ചും ഇവര്‍ വൃക്ക തട്ടിപ്പ് നടത്തുന്നതായി പൊലീസ് വ്യക്തമാക്കി. വൃക്ക തട്ടിപ്പ് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടുന്നതിന് പൊലീസിന് സഹായം ചെയ്തു നല്‍കിയതായും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button