NewsIndia

നവജാത ശിശുക്കളെ കരിഞ്ചന്തയില്‍ വില്‍ക്കുന്ന ആശുപത്രി അധികൃതര്‍!! സൂക്ഷിക്കുക

ന്യൂഡല്‍ഹി :കുഴല്‍ പണവും മയക്കുമരുന്നും കരിഞ്ചന്തയില്‍ വില്‍ക്കപ്പെടുന്ന കഥകള്‍ കേട്ടിട്ടുണ്ടെങ്കിലും കുഞ്ഞുങ്ങളെ മറിച്ച് വില്‍ക്കുന്ന കഥകള്‍ കേള്‍ക്കുന്നത് ആദ്യമായാണ്. വില്‍പ്പന നടത്തുന്നത് പ്രധാനമായും ആശുപത്രി അധികൃതരും ഏജന്റുമാരും ചേര്‍ന്നാണ്.
ഇന്ത്യയിലെ സ്വകാര്യ ആശുപത്രികളില്‍ പോലീസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് കുട്ടികളെ വില്‍ക്കപ്പെടുന്നതായി കണ്ടെത്തിയത്. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമ്മാരുടെ സംഘമാണ് ഇതിലെ പ്രധാന കണ്ണികള്‍.

പലാഷ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ 100,000 രൂപയ്ക്കാണ് നവജാത ശിശുക്കളെ വില്‍ക്കുന്നത്.
ആശുപത്രി അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഗര്‍ഭിണികളായ സ്ത്രീകളെ ഏജന്റുമാര്‍ കണ്ടെത്തുന്നു. അബോര്‍ഷന്‍ നടത്താന്‍ ആഗ്രഹിക്കുന്ന സ്ത്രീകളെ കണ്ടെത്തി പ്രവസിക്കുന്നത് വരെ സംരക്ഷണം നല്‍കുന്നു. പ്രസവത്തിന് ശേഷം സ്ത്രീകളെ കുറഞ്ഞ പണം കൊടുത്ത് ഒഴിവാക്കുകയും കുഞ്ഞുങ്ങളെ ലക്ഷങ്ങള്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു.

കുട്ടികളെ വില്‍ക്കുന്നത് നിയമപരമായി അല്ല. വാങ്ങാന്‍ എത്തുന്നവര്‍ ദമ്പതികളാണോ കുട്ടികളെ വളര്‍ത്താന്‍ വാങ്ങുന്നവരാണോ എന്നും വ്യക്തമല്ല. പണം മാത്രമാണ് ഇവിടെ മാനദണ്ഡം.

പല സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നും നവജാതശിശുക്കള്‍ മോഷണം പോകുന്നതും കുറവല്ല. ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങളും ഇവിടങ്ങളില്‍ ജീവമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button