NewsInternational

പൂജാരിയെ തലയറുത്ത് കൊന്നു : ബംഗ്ലാദേശില്‍ കൊലപാതക പരമ്പര തുടരുന്നു

ധാക്ക: ബംഗ്‌ളാദേശില്‍ പൂജാരിയെ തലയറുത്ത് കൊലപ്പെടുത്തി. 70കാരനായ ആനന്ദ ഗോപാല്‍ ഗാംഗുലിയെയാണ് അജ്ഞാതര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. രാവിലെ ക്ഷേത്രത്തിലേക്ക് പോയ ഗോപാല്‍ ഗാംഗുലിയുടെ ശിരസറ്റ മൃതദേഹം പിന്നീട് വീടിനടുത്തുള്ള പാടത്ത് നിന്ന് കണ്ടെത്തുകയായിരുന്നു.

തലയും ശരീരവും പല ഭാഗത്തുനിന്ന് പ്രദേശവാസികളാണ് കണ്ടെത്തിയത്. ആക്രമണത്തിന് പിന്നില്‍ തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളാണെന്നാണ് നിഗമനം. കൊലപാതകികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
എങ്കിലും കൊലപാതകം നടത്തിയ രീതി ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് പോലീസ് പറയുന്നു.

ബംഗ്ലാദേശില്‍ മതന്യൂന പക്ഷങ്ങളും മതേതര, സ്വതന്ത്ര നിലപാടുകള്‍ വെച്ചുപുലര്‍ത്തുന്നവരുമായ 40 പേരാണ് ഇതേവരെയായി തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളാല്‍ വധിക്കപ്പെട്ടത്. കഴിഞ്ഞ പത്ത് ആഴ്ചകളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന കൊലപാതക പരമ്പരകളില്‍ പതിനൊന്നാമത്തേതാണ് ഗോപാല്‍ ഗാംഗുലിയുടേത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button