India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു പിന്നാലെ ഖത്തര്‍ 23 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചു


ദോഹ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു പിന്നാലെ ഖത്തര്‍ 23 ഇന്ത്യന്‍ തടവുകാരെ ജയിലില്‍ നിന്ന് മോചിപ്പിച്ചു. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച അറിയിപ്പു വന്നത്.

ദോഹയിലെ ഇന്ത്യക്കാരുടെ പ്രശ്‌നം മോദി ഭരണാധികാരി അമീര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍ താനിയുമായി പങ്കുവച്ചിരുന്നു. റമദാന്‍ മാസത്തിന്റെ ആരംഭത്തില്‍ ഇത്തരമൊരു നടപടി സ്വീകരിച്ചതില്‍ മോദി സന്തോഷം പ്രകടിപ്പിച്ച് ട്വീറ്റ് ചെയ്തു. ഖത്തര്‍ ഗവര്‍ണര്‍ 23 തടവുകാരെ മോചിപ്പിച്ചുവെന്നും അവര്‍ വൈകാതെ ഇന്ത്യയില്‍ തിരിച്ചെത്തുമെന്നും പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button