NewsIndia

വളർത്ത് മൃഗങ്ങളെ കൊന്നെന്ന് ആരോപിച്ച് അമ്പതോളം തെരുവ് നായ്ക്കളെ ചുട്ടുകൊന്നു

ചെന്നൈ: ചെന്നൈയില്‍ അന്‍പതോളം തെരുവു നായ്ക്കളെ തീ കൊളുത്തി കൊന്നതായി പരാതി. മേല്‍മരുവത്തൂരിന് സമീപം കീഴമൂരിലാണ് അന്‍പതോളം തെരുവ് നായ്ക്കളെ ഒരു സംഘം ആളുകള്‍ ചുട്ടുകൊന്നത്. ഭക്ഷണത്തില്‍ കീടനാശിനി ചേര്‍ത്ത് മയക്കിയ ശേഷമാണ് നായ്ക്കളെ ചുട്ടുകൊന്നത്. വളര്‍ത്തുമൃഗങ്ങളെ ഉപദ്രപിച്ചതാണ് നായ്ക്കളെക്കൊല്ലാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു.

ഗ്രാമീണരില്‍ ഒരാള്‍ അറിയിച്ചതില്‍ പ്രകാരം മൃഗസംരക്ഷണ പ്രവര്‍ത്തകനായ പി. അശ്വിന്താണ് ജൂണ്‍ 5ന് നടന്ന സംഭവം പുറത്തുകൊണ്ടുവന്നത്. അശ്വിന്തിന്റെ പരാതിയിന്‍ പ്രകാരം മുരളി, മുത്തു, മുരുഗദേസ്, ജീവ എന്നീ പ്രദേശവാസികള്‍ക്കെതിരെ മേല്‍മറവത്തൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

വളര്‍ത്തുമൃഗങ്ങളെ കൊന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അന്‍പതോളം വരുന്ന തെരുവ് നായ്ക്കളെ ഇവര്‍ തീകൊളുത്തി കൊന്നതെന്ന് അശ്വന്ത് പരാതിയില്‍ പറയുന്നു. എന്നാല്‍ അവരുടെ വളര്‍ത്തു മൃഗങ്ങള്‍ ചത്തതായി തെളിവുകളൊന്നുമില്ല. പ്രശ്‌നം ചൂണ്ടിക്കാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും സമീപിച്ചെങ്കിലും അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. തെരുവു നായ്ക്കളെ കൊലപ്പെടുത്തിയതിനുള്ള തെളിവുകള്‍ ആവശ്യമെങ്കില്‍ ഹാജരാക്കാമെന്നും അശ്വന്ത് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button