CricketNewsSports

സിംബാബ്‌വേയ്ക്കെതിരായ രണ്ടാം ട്വന്റി 20യില്‍ ഇന്ത്യക്ക് വിക്കറ്റ് നഷ്ടമില്ലാതെ ഉജ്ജ്വല വിജയം

ഹരാരെ: സിംബാബ്‌വേയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് 10 വിക്കറ്റ് ജയം. സിംബാബ്‌വേയുടെ 99 റണ്‍സ് 13.1 ഓവറില്‍ ഇന്ത്യ മറികടന്നു. ഇന്ത്യക്ക് വേണ്ടി മന്‍ദീപ് സിംഗ് അര്‍ദ്ധ സെഞ്ചുറി (52) നേടി. ട്വന്റി 20യില്‍ ഇന്ത്യയുടെ ആദ്യ 10 വിക്കറ്റ് ജയമാണിത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ സിംബാബ്‌വേയ്ക്കൊപ്പമെത്തി. ആദ്യ ട്വന്റി 20യില്‍ രണ്ട് റണ്‍സിന് സിംബാബ്‌വേ അട്ടിമറി ജയം നേടിയിരുന്നു.

സ്കോര്‍: സിംബാബ്‌വേ – 20 ഓവറില്‍ ഒന്‍പതിന് 99.
ഇന്ത്യ – 13.1 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 103.

39 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയും ഒരു സിക്സുമടക്കമാണ് മന്‍ദീപ് 52 റണ്‍സ് നേടിയത്. ലോകേഷ് രാഹുല്‍ 40 പന്തില്‍ നിന്ന് 47 റണ്‍സ് നേടി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിര‍ഞ്ഞെടുത്ത സിംബാബ്‌വേയ്ക്ക് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. കഴിഞ്ഞ മല്‍സരത്തില്‍ തീര്‍ത്തും നിറം മങ്ങിയ ഋഷി ധവാന്‍, ജയ്ദേവ് ഉനദ്ഘട്ട് എന്നിവര്‍ക്ക് പകരം ബരീന്ദര്‍ സ്രാന്‍, ധവാല്‍ കുല്‍ക്കര്‍ണി എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ബരീന്ദര്‍ സാന്‍ നാലും ജസ്പ്രീത് ബുംറ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button