NewsGulf

ഒമാനില്‍ നിന്നും ഇന്ത്യയിലേക്ക് 175 വിമാനങ്ങള്‍

മസ്‌കറ്റ്: രണ്ടായിരത്തി പതിനെട്ടോടുകൂടി ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസിന്റെ എണ്ണം 175 ആയി ഉയര്‍ത്താന്‍ പദ്ധതിയെന്ന് ഒമാന്‍ എയര്‍. കൊച്ചിയിലേക്കുള്ള പ്രതിദിന സര്‍വ്വീസ് മൂന്നായി ഉയര്‍ത്തും. ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലേക്കും പ്രതിദിന സര്‍വീസിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും ഒമാന്‍ എയര്‍ അധികൃതര്‍ അറിയിച്ചു.ആഴ്ചയില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഇരുപത്തിയൊന്‍പതിനായിരം സീറ്റെന്ന നിലക്ക് സര്‍വീസ് നടത്താനാണ് ആലോചന.

നിലവില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് 126 സര്‍വ്വീസുകളാണ് ഉള്ളത്. ദില്ലി, മുംബൈ,ചെന്നെ ഹൈദരാബാദ്, ബംഗളൂരു, കൊച്ചി തുടങ്ങി പതിനൊന്ന് ഇടങ്ങളിലേക്കാണ് ഒമാന്‍ എയര്‍ സര്‍വീസ് നടത്തുന്നത്. കൊച്ചി അടക്കം ആറു കേന്ദ്രങ്ങളിലേക്ക് 2018 ഓടുകൂടി പ്രതിദിനം മൂന്ന് സര്‍വീസ് നടത്തും. കഴിഞ്ഞ വര്‍ഷം ഗോവയിലേക്കും ഒമാന്‍ എയര്‍ സര്‍വീസ് ആരംഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button