KeralaNews

കാറിലെത്തിയ സംഘം സ്‌കൂട്ടര്‍ യാത്രക്കാരിയെ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചു, കാരണം അജ്ഞാതം

കോട്ടയം: കോട്ടയത്ത് സ്‌കൂട്ടര്‍ യാത്രക്കാരിയ കാറിലെത്തിയ സംഘം തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ച ശേഷം തുണി പൊക്കി കാട്ടിയതായി പരാതി. അക്രമി സംഘത്തിന്റെ മര്‍ദ്ദനത്തില്‍ യുവതിയ്ക്ക് സാരമായി പരിക്കേറ്റു. കോട്ടയത്ത് റബ്ബര്‍ ബോര്‍ഡിന് സമീപം സ്വകാര്യ സ്ഥാപനം നടത്തുന്ന യുവതിയാണ് അക്രമണത്തിന് ഇരയായത്. ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 22 കാരിയായ യുവതിയുടെ മാറിടത്തിലും കഴുത്തിലും നഖം കൊണ്ട് മുറിഞ്ഞ പാടുകളും ചതവുകളും ഉണ്ട്. ഒരാഴ്ച മുന്‍പ് മണര്‍ക്കാട് ജംഗ്ഷനില്‍ യുവതി സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഒരു കാറുമായി കൂട്ടിയിടിച്ചിരുന്നു. ഇതേത്തുടര്‍ന്നുള്ള പകയാണ് ആക്രമണത്തിന് കാരണമെന്ന് യുവതി പൊലീസിനോട് പറഞ്ഞു. കാറില്‍ ഉണ്ടായിരുന്നവര്‍ നഷ്ടപരിഹാരം നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചതെന്നും യുവതി പറഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button